Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച്​ ആറുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
കുന്നിക്കോട്: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കോട്ടവട്ടം ജങ്ഷന് സമീപം . ബൈക്ക് യാത്രികനായ കോട്ടവട്ടം സ്വദേശി മനോജ് (41), കാറിലുണ്ടായിരുന്ന ചവറ തെക്കുംഭാഗം പുത്തന്‍പുരയില്‍ വീട്ടില്‍ ദേവകുമാര്‍ (40), ഭാര്യ രഞ്ചിനി (31), മക്കള്‍ ഹരിദേവ് (ഏഴ്), സബിഹ ദേവ് (രണ്ട്), ബന്ധുവായ രേഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുനലൂരില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ബൈക്കും കുന്നിക്കോട് ഭാഗത്തുനിന്ന് പുനലൂരിലേക്ക് സഞ്ചരിച്ച കാറുമാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ബൈക്കിൽ രണ്ടുപേരും കാറില്‍ നാലുപേരുമാണ് ഉണ്ടായിരുന്നത്. ശബ്ദംകേട്ട് ഓടിക്കൂടിയ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ വാഹനങ്ങളില്‍നിന്ന് പുറത്തെത്തിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കാറിലുണ്ടായിരുന്നവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വാഹനങ്ങള്‍ രണ്ടും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story