Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചടയമംഗലം പാലം...

ചടയമംഗലം പാലം വീതികൂട്ടൽ പൂർത്തിയാകുന്നു

text_fields
bookmark_border
ചടയമംഗലം: സ്റ്റേറ്റ് ഹൈവേയിലെ ചടയമംഗലം പാലത്തി​െൻറ വീതികൂട്ടൽ 90 ശതമാനവും പൂർത്തിയായി. പാലത്തി​െൻറ ഇരുവശവും വീതികൂട്ടിയാണ് ഇടുങ്ങിയ പാലത്തിന് വീതി കൂട്ടിയത്. 1932ൽ തിരുവിതാംകൂർ രാജാവ് നിർമിച്ച പാലം നിലനിർത്തിയാണ് നവീകരണം. ഇതി​െൻറ ഭാഗമായി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തെ പാലവും നടപ്പാതയുമാണ് നിർമാണം പൂർത്തീകരിച്ചത്. മറുവശത്തെ നിർമാണം പൂർത്തീകരിച്ച പാലവും നടപ്പാതയും വരുദിവസങ്ങളിൽ ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് കെ.എസ്.ടി.പി ചീഫ് എൻജിനീയർ അറിയിച്ചു. സ്മാർട്ട് ക്ലാസ് മുറി ഉദ്ഘാടനം -must - കൊല്ലം: ഇരവിപുരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ് സഹകരണ ആശുപത്രി നിർമിച്ച് നൽകുന്ന സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. രാവിലെ 11ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ അധ്യക്ഷതവഹിക്കും. ക്ലാസ് മുറിയുടെ താക്കോൽ കൈമാറൽ ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ നിർവഹിക്കും. തൊഴിൽ ഉപകരണ സമർപ്പണവും ധനസഹായ വിതരണവും കൊല്ലം: കൊല്ലം ൈഫ്രഡേ ക്ലബി​െൻറ 2017-18 വർഷത്തെ വിവിധ പെൻഷൻ പദ്ധതികളുടെയും തൊഴിൽ ഉപകരണങ്ങളുടെയും വിതരണോദ്ഘാടനം ക്ലബ് പ്രസിഡൻറ് എം. ഷംസുദ്ദീൻ നിർവഹിച്ചു. സെക്രട്ടറി അഷറഫ് ഷാ, എം. അൻസർ, വി.എ. നദീർ, ഷാജഹാൻ ഉളിയക്കോവിൽ, ഷെറീഫ് ചന്ദനത്തോപ്പ്, ഡോ. എ. മുഹമ്മദ് ഹനീഫ, സലീം മാവള്ളി, ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story