Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശബരിമല തീർഥാടനം:...

ശബരിമല തീർഥാടനം: മുക്കടവിലെ വിശ്രമകേന്ദ്രത്തിലും സ്നാനഘട്ടത്തിലും അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ല

text_fields
bookmark_border
പത്തനാപുരം: ശബരിമല തീർഥാടകര്‍ക്ക് മുക്കടവില്‍ ഒരുക്കിയിരിക്കുന്ന വിശ്രമകേന്ദ്രത്തിലും സ്നാനഘട്ടത്തിലും അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ല. പിറവന്തൂര്‍ പഞ്ചായത്തി​െൻറയും പുനലൂര്‍ നഗരസഭയുടെയും അതിര്‍ത്തിയിലാണ് തീർഥാടകര്‍ വിശ്രമിക്കുന്നത്. മുക്കടവ് പാലത്തി​െൻറ ഒരു ഭാഗത്ത് വ്യാപാരസ്ഥാപനങ്ങളും മറുഭാഗത്ത് രണ്ട് സ്നാനഘട്ടവുമാണ് ഉള്ളത്. എന്നാല്‍, ഇവിടെ ആവശ്യമായ സംവിധാനങ്ങൾ ഇല്ല. വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം ചിതറിക്കിടക്കുന്നതിനാല്‍ ദുര്‍ഗന്ധവും രൂക്ഷമാണ്. പുനലൂര്‍ ടി.ബി ജങ്ഷനിലെ തീർഥാടന കേന്ദ്രത്തില്‍ ശുചിത്വം പാലിക്കാനും ഗതാഗതം നിയന്ത്രിക്കാനും അടക്കം പ്രത്യേക വളണ്ടിയര്‍മാര്‍ ഉണ്ടെങ്കിലും മുക്കടവില്‍ ഇത്തരം സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. കഴിഞ്ഞവര്‍ഷംവരെ ആരോഗ്യവകുപ്പ് ഈ ഭാഗത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. നിരവധിയാളുകളാണ് മുക്കടവിലെ ഈ സ്നാനഘട്ടത്തെ ആശ്രയിക്കുന്നത്. പത്തിലധികം വ്യാപാരസ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണിവിടെ ആഹാരവസ്തുക്കളടക്കം സൂക്ഷിക്കുന്നതെന്നും പരാതിയുണ്ട്. സീസണ്‍ കാലയളവിലേക്ക് മാത്രമാണിവിടെ കടകള്‍ പ്രവര്‍ത്തിക്കുന്നത്. സ്നാനഘട്ടത്തില്‍ കുളിക്കുന്നതിനോ പ്രാഥമികാവശ്യങ്ങള്‍ക്കോ ഉള്ള സൗകര്യങ്ങളൊന്നുമില്ല. പിറവന്തൂര്‍ പഞ്ചായത്തിനാണ് സ്നാനഘട്ടത്തി​െൻറ ചുമതല. പൂര്‍ണമായും മലിനീകരിക്കപ്പെട്ട സാഹചര്യത്തിലാണിവിടെ സംഘങ്ങള്‍ എത്തുന്നത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യവും ഉയരുന്നുണ്ട്. ശിലാസ്ഥാപനം ഇന്ന് പത്തനാപുരം: ജീവകാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവ​െൻറ സ്‌നേഹഗ്രാമത്തി​െൻറ ശിലാസ്ഥാപനം ഞായറാഴ്ച വടശ്ശേരിക്കരയിലെ മുക്കുഴിയില്‍ നടക്കും. മുക്കുഴിയിലെ ശ്രീവത്സം ഭവനത്തില്‍ ടി.എസ്. ചന്ദ്രപ്രസാദും കുടുംബവും ദാനം ചെയ്ത രണ്ടേക്കര്‍ പത്ത് സ​െൻറ് ഭൂമിയില്‍ ശനിയാഴ്ച ഉച്ചക്ക് 1.30ന് മന്ത്രി കെ. രാജുവാണ് ശിലാസ്ഥാപനകർമം നിവഹിക്കുക. ചടങ്ങിനോടനുബന്ധിച്ച് വടശ്ശേരിക്കര, മലയാലപ്പുഴ പഞ്ചായത്തുകളിലെ 50 കിടപ്പുരോഗികള്‍ക്ക് ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തുന്ന പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുടെയും നിര്‍ധന കുടുംബങ്ങള്‍ക്കുള്ള സൗജന്യഭക്ഷ്യധാന്യവിതരണ പദ്ധതിയുടെയും ഉദ്ഘാടനം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story