Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമ്മയെയും സഹോദരിയെയും ...

അമ്മയെയും സഹോദരിയെയും കൊലപ്പെട​ുത്തിയ 15കാരൻ അറസ്​റ്റിൽ

text_fields
bookmark_border
നോയിഡ: നോയിഡയിൽ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ 15 കാരനായ മകൻ അറസ്റ്റിലായി. ഇരുവരെയും കൊലപ്പെടുത്തിയതായി മകൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് അഞ്ജലി അഗർവാൾ(42), മകൾ കനിക(12) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം15 കാരനായ മകൻ ഒളിവിലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാരാണസിയിൽ നിന്നാണ് മകനെ പിടികൂടിയത്. ഇരുവരെയും കൊലപ്പെടുത്താനുള്ള കാരണമെന്താണന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഞ്ജലിയുടെ തലയിൽ ഏഴുമുറിവുകളും കനികയുടെ തലയിൽ അഞ്ച് മുറിവുകളും ഉണ്ടായിരുന്നതായി പറയുന്നു. തിങ്കളാഴ്ച രാത്രി എട്ടിനും 11നും ഇടയിലാണ് ഇവർ കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തിൽ മകൻ മൊബൈൽ ഫോണിൽ സ്ഥിരമായി ഗാങ്ങ്സ്റ്റർ ഗെയിം കളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മകൻ പഠനത്തിൽ പിറകിലായതിനാൽ അഞ്ജലി സ്ഥിരമായി വഴക്കുപറഞ്ഞിരുന്നതായും സംഭവത്തിനു മുമ്പും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. തുടർന്നാണ് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തിൽ 15കാരന് പങ്കില്ലെന്ന് മറ്റു ബന്ധുക്കൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story