Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യത്തി​െൻറ...

രാജ്യത്തി​െൻറ രാഷ്​​ട്രീയം ലോകത്തിന് മുന്നിലെത്തിക്കുക ലക്ഷ്യം ^മുഹമ്മദ് സാലിഹ് ഹാറൂണ്‍

text_fields
bookmark_border
രാജ്യത്തി​െൻറ രാഷ്ട്രീയം ലോകത്തിന് മുന്നിലെത്തിക്കുക ലക്ഷ്യം -മുഹമ്മദ് സാലിഹ് ഹാറൂണ്‍ തിരുവനന്തപുരം: ആഫ്രിക്കന്‍ രാജ്യമായ ചാഡിനെക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന മിഥ്യാധാരണകള്‍ മാറ്റാനായിരുന്നു ത​െൻറ ചിത്രങ്ങളിലൂടെ ശ്രമിച്ചതെന്ന് സംവിധായകനും ചാഡ് സാംസ്‌കാരിക മന്ത്രിയുമായ മുഹമ്മദ് സാലിഹ് ഹാറൂണ്‍. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ നടന്ന 'ഇന്‍ കോണ്‍വര്‍സേഷനി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ ചാഡി​െൻറ ഗഹനമായ സാംസ്‌കാരിക പാരമ്പര്യമാണ് ദൃശ്യവത്കരിക്കാന്‍ ശ്രമിച്ചത്. കേവലം ബോക്‌സ് ഓഫിസ് വിജയം വഴി പണം സമ്പാദിക്കാനല്ല സിനിമ ചെയ്യുന്നത്. ആഭ്യന്തര യുദ്ധം ശിഥിലമാക്കിയ ചാഡി​െൻറ ദൈനംദിന ജീവിതത്തിലെ രാഷ്ട്രീയം ലോകത്തിനു മുന്നില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇരുണ്ട ഭൂഖണ്ഡത്തിലെ കാഴ്ചകള്‍ക്ക് വെളിച്ചം പകരേണ്ടത് ത​െൻറ കടമയാണെന്ന തിരിച്ചറിവാണ് സിനിമയില്‍ എത്തിച്ചത്. രാജ്യത്ത് സിനിമ പാരമ്പര്യം ഇല്ലാത്തതുകൊണ്ട് കുട്ടിക്കാലത്തുകണ്ട ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യത്തെ സിനിമകള്‍ തന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സമൂഹത്തിലെ അസമത്വങ്ങളുടെ ഉത്തരംേതടലായിരുന്നില്ല ത​െൻറ സിനിമകള്‍. അവയെ ചോദ്യംചെയ്യാനാണ് താന്‍ ശ്രമിച്ചത്. ജവഹർലാല്‍ നെഹ്റു യൂനിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് ആന്‍ഡ് ഏസ്‌തെറ്റിക് വിഭാഗം അസി. പ്രഫസര്‍ വീണ ഹരിഹരനാണ് മുഹമ്മദ് സാലിഹ് ഹാറൂണുമായുള്ള ഇന്‍കോണ്‍വര്‍സേഷന്‍ നയിച്ചത്. --
Show Full Article
TAGS:LOCAL NEWS 
Next Story