Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യത്തൊഴിലാളികളെ...

മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തണമെന്ന്​

text_fields
bookmark_border
നെയ്യാറ്റിൻകര: കടലിൽ തിരച്ചിലിന് മത്സത്തൊഴിലാളികളായ പ്രദേശവാസികളെ ഉൾപ്പെടുത്തണമെന്നും 200 നോട്ടിക്കൽ മൈലിന് അപ്പുറം തൊഴിലാളികൾ പറയുന്ന സ്ഥലത്ത് പോകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പൊഴിയൂരിൽനിന്ന് പോയവരുടെ വള്ളങ്ങളായ ആൽത്താരയും സൂപ്പർസ്റ്റാറും കടലിൽ മറിഞ്ഞുകിടക്കുന്നത് കണ്ടെങ്കിലും അതിനടുത്ത് കപ്പലെത്തിയതല്ലാതെ വള്ളത്തിന് അടിവശത്ത് പരിശോധന നടത്തിയില്ലെന്നും അതിന് സൗകര്യമില്ലെന്നുപറഞ്ഞ് തിരികെവന്നതായും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഇടവക വികാരി ജോബി പയ്യപ്പള്ളി പറഞ്ഞു. അഞ്ചു പേരെ ഹെലികോപ്ടറിൽ പരിശോധന നടത്തുന്ന സംഘത്തിലും 10 പേരെ കപ്പലിൽ പരിശോധന നടത്തുന്ന സംഘത്തിലും ഉൾപ്പെടുത്തുമെന്ന് ഉറപ്പുനൽകിക്കൊണ്ടു പോയതോടെയാണ് സമരം അവസാനിപ്പിച്ചത്. പൊഴിയൂർ ജമാഅത്ത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി പൊഴിയൂർ ചീഫ് ഇമാം സംസാരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഇമാം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story