Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ചുതെങ്ങ്...

അഞ്ചുതെങ്ങ് സ്വദേശികളായ 27 പേരെ കണ്ടെത്തി

text_fields
bookmark_border
ആറ്റിങ്ങല്‍: ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്ന് മത്സ്യബന്ധനത്തിനിടെ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്ന അഞ്ചുതെങ്ങ് സ്വദേശികളായ 31 പേരില്‍ 27 പേരെ കണ്ടെത്തി. നാലു മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭ്യമല്ല. കൊച്ചി തീരത്തുനിന്ന് വലിയ മത്സ്യബന്ധന നൗകകളില്‍ കടലില്‍ പോയവരാണ് അഞ്ചുതെങ്ങില്‍നിന്ന് കാണാതായ 31 പേരും. ഇവരില്‍ ചിലര്‍ തിരിച്ചെത്തുകയും മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തതോടെയാണ് 27 പേര്‍ സുരക്ഷിതരാണന്ന് സ്ഥിരീകരിച്ചത്. വിവിധ തീരങ്ങളില്‍ എത്തിയ 27 പേരില്‍ ഭൂരിഭാഗം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ഇനിയും നാലുപേരുടെ വിവരങ്ങള്‍ ലഭിക്കാനുണ്ട്. കാണാതായവരില്‍ ഒരാള്‍ ചുഴലിക്കാറ്റിന് ഇരയായി ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചുതെങ്ങ് മണ്ണാര്‍ക്കുളം തൈകൂട്ടത്തില്‍ സെല്‍ട്ടന്‍ ആരോക്കിയാണ് ചികിത്സയിലുള്ളത്. ലക്ഷദ്വീപിലെ കവരത്തിയിലെ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലാണ് ഇദ്ദേഹം തുടരുന്നത്. കേരളത്തിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമം നടന്നുവരുകയാണ്. ഒന്നര മാസത്തിനു മുമ്പ് മത്സ്യബന്ധനത്തിനായി കൊച്ചിയില്‍നിന്നുപോയ അഞ്ചുതെങ്ങ് ചൗക്കവിളാകം വീട്ടില്‍ ഗില്‍ബര്‍ട്ട് വര്‍ഗീസ്, അഞ്ചുതെങ്ങ് മൂപ്പക്കുടി വീട്ടില്‍ ലീന്‍ ഫെലിക്‌സ്, സീ -ഏയ്ഞ്ചലില്‍ കൊച്ചി തോപ്പുംപടിയില്‍നിന്നുപോയ വാറുവിളാകം വീട്ടില്‍ ആൻറണി വര്‍ഗീസ്, ആരോക്കി ദാസന്‍ എന്നിവരെയാണ് കണ്ടെത്താനാകാഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന നൗകകളും സഹയാത്രികരും ഇപ്പോഴും അജ്ഞാതരായി തുടരുകയാണ്. കൊച്ചി വഴി മത്സ്യബന്ധനത്തിനു പോകുന്നുവെന്നതിനപ്പുറം ബന്ധുക്കള്‍ക്ക് മറ്റു വിവരങ്ങളൊന്നും അറിയില്ല. സാധാരണ ഇവര്‍ മത്സ്യബന്ധനത്തിനു പോയാല്‍ ഒരു മാസം മുതല്‍ ഒന്നരമാസം വരെ കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. അഞ്ചുതെങ്ങ് മണ്ണാര്‍ക്കുളം തൈകൂട്ടത്തില്‍ സെല്‍ട്ടന്‍ ആരോക്കി, കേട്ടുപുരയില്‍ എഡ്വേര്‍ഡ്, എണ്ണകിടങ്കില്‍ ആര്‍ച്, മൂപ്പക്കുടിയില്‍ ജയിംസ്, മാമ്പള്ളി ഓലുവിളാകം വീട്ടില്‍ ജസ്റ്റിന്‍ (ഷിബു), മുള്ളുംമൂട്ടില്‍ സതീഷ്, കേട്ടുപുരയില്‍ (സൂനാമി കോളനിയില്‍) സജു, സന്തോഷ്, അഞ്ചുതെങ്ങ് എണ്ണകിടങ്കില്‍ റൂബന്‍, സേവ്യര്‍ (ഉണ്ണി), കടയ്ക്കാവൂര്‍ ചമ്പാവില്‍ സന്തോഷ് ആരോക്കി, വിളയില്‍ പുരയിടത്തില്‍ രാജേഷ്, ഷിബിന്‍, ഷിബു, ദാസന്‍, ആര്‍ച് വീട്ടില്‍ ജോണ്‍, വര്‍ഗീസ്, ചൗക്കവിളാകം അന്തോണീസ് വിന്‍സ​െൻറ്, ജെറാള്‍ഡ് റിച്ചാര്‍ഡ്, അനില്‍, മുരുക്കുവിളാകത്തില്‍ റോബിന്‍, പുന്നവിളാകത്ത് ടിൻറു, ക്രിസ്റ്റഫര്‍, ജ്യോതി തോമസ്, എസ്.മനു, കസ്‌മേല്‍, ആരോക്കി എന്നിവരെയാണ് കണ്ടെത്തിയത്. കൊച്ചി തീരത്തുനിന്ന് പോകുന്ന കപ്പലുകള്‍ സാധാരണ മഹാരാഷ്ട്ര തീരത്തേക്കാണ് പോകുന്നത്. അതിനാല്‍ ഇവര്‍ സഞ്ചരിച്ച കപ്പലുകള്‍ സുരക്ഷിതരായിരിക്കുമെന്നാണ് വിലയിരുത്തല്‍. ശേഷിക്കുന്ന നാലുപേരെ കണ്ടെത്താന്‍ സര്‍ക്കാര്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story