Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽക്ഷോഭത്തിൽ...

കടൽക്ഷോഭത്തിൽ കാണാതായവരുടെ കുടുംബാംഗങ്ങളെ എം.പി സന്ദർശിച്ചു

text_fields
bookmark_border
കാഞ്ഞിരംകുളം: കടൽക്ഷോഭത്തിൽ കാണാതായവരുടെ കുടുംബാംഗങ്ങളെ ശശി തരൂർ എം.പി സന്ദർശിച്ചു. പൂവാർ, പള്ളം, പുല്ലുവിള തുടങ്ങിയയിടങ്ങളിലായിരുന്നു സന്ദർശനം. പൂവാർ ഇടവക വികാരി ഫാ. നെപ്പോളിയൻ ഗോമസ്, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്യദേവൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരാണ് എം.പിയെ സ്വീകരിച്ചത്. കാണാതായവർക്കു വേണ്ടി കാത്തിരിക്കുന്നവരുടെ പന്തലിൽ എത്തിയ എം.പി മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് പറയാനുള്ളതു മുഴുവൻ കേട്ടിരുന്നു. കരുംകുളം പഞ്ചായത്തിൽ പുല്ലുവിള സ്വദേശികളായ സിറിൽ മിരാൻഡ, ജേക്കബ് മുത്തുപ്പിള്ള, മെൽറ്റൺ, രാജു, സെബാസ്റ്റ്യൻ എന്നിവരും പുതിയതുറയിൽ ആൻറണിയും കൊച്ചുതുറയിൽ ഷൈജു ക്ലീറ്റസ്, സ്റ്റീഫൻ, വലസ്കൻ, സാബിൻ വലസ്കൻ എന്നിവരെയുമാണു കാണാതായിട്ടുള്ളത്. അതേസമയം, വലിയ ബോട്ടിൽ പോയ ഒട്ടേറെ പേരെയും കാണാതായിട്ടുണ്ട്. പക്ഷേ, ഇവർ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story