Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരദേശത്ത്​...

തീരദേശത്ത്​ പുലിമുട്ടുകൾ സ്‌ഥാപിക്കും –മന്ത്രി

text_fields
bookmark_border
ആലുവ: തീരദേശമേഖലയിലെ ജനങ്ങളുടെ സംരക്ഷണത്തിന് പുലിമുട്ടുകളടക്കം സ്‌ഥാപിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഓഖി ചുഴലിക്കാറ്റില്‍ തകര്‍ന്ന കടല്‍ഭിത്തികളും പുലിമുട്ടുകളും പുനഃസ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആലുവ പാലസിൽ നടന്ന ചര്‍ച്ചയിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. ഐ.ഐ.ടി നിര്‍ദേശിച്ച സ്‌ഥലത്ത് പുലിമുട്ടുകള്‍ നിര്‍മിക്കും. മറ്റ് സ്‌ഥലങ്ങളിൽ 1100 മീറ്ററില്‍ ജിയോ ട്യൂബില്‍ മണല്‍ നിറച്ച് തീരങ്ങളില്‍ സ്‌ഥാപിക്കും. മൂന്നുമീറ്റര്‍ ഉയരവും 20 മീറ്റര്‍ വീതിയുമുള്ള ട്യൂബുകള്‍ രണ്ട് തട്ടായി ആറ് മീറ്റര്‍ ഉയരത്തിലാണ് സ്‌ഥാപിക്കുക. ചെല്ലാനത്ത് വേളാങ്കണ്ണി ബസാര്‍ പ്രദേശത്തും ആലുങ്കല്‍ പ്രദേശത്തുമാണ് ഇത് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കുക. എടവനക്കാടും ചെല്ലാനത്തുമായി ആറ് സ്‌ഥലങ്ങളാണ് ഐ.ഐ.ടി നിർദേശിച്ചിരിക്കുന്നത്. എടവനക്കാട് നാല് സ്‌ഥലത്ത് പുലിമുട്ട് നിര്‍മിക്കാൻ 3.95 കോടിയും ചെല്ലാനത്ത് രണ്ടിടത്തായി മൂന്നുകോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കടല്‍ഭിത്തി നിര്‍മിക്കാന്‍ ടെൻഡര്‍ നല്‍കിയിരുന്നെങ്കിലും ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറായിരുന്നില്ല. ഭിത്തി നിര്‍മിക്കാന്‍ കരിങ്കല്ലുകളുടെ ക്ഷാമവും നേരിടുന്നുണ്ട്. അതിനാലാണ് ജിയോ ട്യൂബ് പരിഗണിക്കുന്നത്. എട്ടുകോടിയാണ് ഇതിന് വേണ്ടത്. ധനവകുപ്പ് ബുദ്ധിമുട്ട് അറിയിച്ചതിനാല്‍ ജലവിഭവ വകുപ്പി​െൻറ പണം വകമാറ്റി നിര്‍മാണം ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ 580 കിലോമീറ്റര്‍ കടല്‍തീരത്ത് 366 കിലോമീറ്റര്‍ ദൂരം കടല്‍ഭിത്തിയുണ്ടായിരുന്നു. നല്ലൊരുഭാഗം കടല്‍ഭിത്തി ഓഖി ചുഴലിക്കാറ്റില്‍ നഷ്ടമായി. 3.9 മീറ്റര്‍ ഉയരത്തിലാണ് ഭിത്തി നിര്‍മിക്കുന്നത്. ആറ് മീറ്റര്‍ ഉയരത്തില്‍ ഓഖി ആഞ്ഞടിച്ചതിനാല്‍ ഭിത്തികള്‍ പലയിടത്തും തകർന്നെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story