Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതമ്പാനൂരി​െല ഒാ​േട്ടാ...

തമ്പാനൂരി​െല ഒാ​േട്ടാ തൊഴിലാളികളുടെ സമരം ഒത്തുതീർന്നു

text_fields
bookmark_border
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലായി ഒാൺലൈൻ, ഉബർ ടാക്സി വാഹനങ്ങൾക്ക് പ്രേത്യക കൗണ്ടർ അനുവദിച്ച് നൽകാനുള്ള റെയിൽവേ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് സി.െഎ.ടി.യു, എ.െഎ.ടി.യു.സി, െഎ.എൻ.ടി.യു.സി സംയുക്ത സമരസമിതി നേതൃത്വത്തിൽ നടത്തിയ അനിശ്ചിതകാല സത്യഗ്രഹ സമരം സതേൺ റെയിൽവേ സീനിയർ ഡിവിഷനൽ കേമഴ്സ്യൽ മാനേജർ ഡോ. വി.സി. സുധീഷുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായി. ഒത്തുതീർപ്പ് വ്യവസ്ഥ അനുസരിച്ച് തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലും ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിലും, ഒാൺലൈൻ ടാക്സി വാഹനങ്ങൾക്ക് കൗണ്ടർ അനുവദിക്കില്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നിലവിലുള്ള ടാക്സി കാർ സ്റ്റാൻഡിൽ നഗരസഭയുമായി ചേർന്ന് പ്രത്യേക പ്രീപെയ്ഡ് കൗണ്ടർ ആരംഭിക്കും. സംയുക്ത സമരസമിതി നേതാക്കളായ കെ. ജയമോഹൻ, പട്ടം ശശിധരൻ, വി.ആർ. പ്രതാപൻ, കെ. മുരുകൻ, വെട്ടുറോഡ് സലാം, ഡി. രഘുവരൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story