Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെല്ലാനത്ത്...

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മിക്കാന്‍ നടപടിവേണം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മിക്കാന്‍ നടപടിവേണം -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണ ഭീതിയില്‍ കഴിയുന്ന ചെല്ലാനത്ത് എത്രയുംവേഗം കടല്‍ഭിത്തി നിര്‍മിക്കാന്‍ നടപടി എടുക്കണെമന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ചെല്ലാനത്ത് നിർമിച്ചിട്ടുള്ള ഒരുകിലോമീറ്റര്‍ കടല്‍ഭിത്തി തകര്‍ന്നുകിടക്കുകയാണ്. കടല്‍ഭിത്തി കുറ്റമറ്റ രീതിയിലായിരുന്നെങ്കില്‍ ഇപ്പോഴത്തെ ചുഴലിക്കാറ്റിലും മഴയിലും ഉണ്ടായ നാശനഷ്ടം കുറയുമായിരുന്നു. ഈ സാഹചര്യത്തില്‍ ഇൗ കടല്‍ഭിത്തി അടിയന്തരമായി പുനര്‍നിർമിക്കണം. ഇന്ത്യന്‍ നേവിയുടെ ദ്രോണാചാര്യ മോഡലില്‍ 17 കിലോമീറ്റര്‍ കടല്‍ഭിത്തി 60 പുലിമുട്ടോടെ പണിയണം. പുതുക്കിയ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി നല്‍കി ഉടന്‍ പണി ആരംഭിക്കുകയും മൂന്നു ഘട്ടമായി പണി പൂര്‍ത്തിയാക്കുകയും വേണം. ചെല്ലാനം പ്രദേശത്തെ 10 വീടുകള്‍ പൂര്‍ണമായും തകരുകയും 160-ഓളം വീടുകള്‍ വാസയോഗ്യമല്ലാതാകുകയും ചെയ്തു. ഈ കുടുംബങ്ങളിലെ അഞ്ഞൂറോളം ആളുകള്‍ ക്യാമ്പിലാണ്. പൂര്‍ണമായും നശിച്ച വീടുകള്‍ പുനര്‍നിർമിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുക, വീടുകള്‍ അടിയന്തരമായി വാസയോഗ്യമാക്കുക, ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കും പ്രകൃതിക്ഷോഭംകൊണ്ട് കടലില്‍ പോകാന്‍ കഴിയാത്തവര്‍ക്കും സൗജന്യ റേഷനും സഹായധനവും നല്‍കുക എന്നീ ആവശ്യങ്ങളും ഉമ്മൻ ചാണ്ടി ഉന്നയിച്ചു. കക്കൂസുകള്‍ മിക്കതും മണല്‍ കയറി ഉപയോഗശൂന്യമായിട്ടുണ്ട്. കക്കൂസ് മാലിന്യം നീക്കം ചെയ്യുന്നതിനും ഉപയോഗശൂന്യമായ കക്കൂസുകള്‍ പുനര്‍നിർമിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. ബയോ-ടോയ്‌ലെറ്റ്‌സ് അല്ലെങ്കില്‍ കോണ്‍ക്രീറ്റ് സെപ്റ്റിക് ടാങ്കുകള്‍ എത്രയും വേഗം നിർമിച്ചുനൽകണം. മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരായ തീരദേശവാസികളുടെയും 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ക്കു തീരദേശ നിയന്ത്രണ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുന്നതിന് കേന്ദ്രസർക്കാറിനെ സമീപിക്കണം. ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളത്തില്‍ മുങ്ങി മരിച്ച റെക്‌സ​െൻറ ഭാര്യക്ക് ജോലിയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും നല്‍കണം. ബന്ധപ്പെട്ട മന്ത്രിമാരുടെയും പ്രദേശത്തെ ജനപ്രതിനിധികളുടെയും ആക്ഷന്‍ കൗണ്‍സിൽ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടി അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story