Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഹമ്മദ്​ നബി...

മുഹമ്മദ്​ നബി സമാധാനത്തി​െൻറ ദൂതൻ ^മന്ത്രി മാത്യു ടി. തോമസ്​

text_fields
bookmark_border
മുഹമ്മദ് നബി സമാധാനത്തി​െൻറ ദൂതൻ -മന്ത്രി മാത്യു ടി. തോമസ് തിരുവനന്തപുരം: പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തലാണ് സമൂഹത്തി​െൻറ വളർച്ചക്ക് നിദാനമെന്ന് മന്ത്രി മാത്യു ടി. തോമസ്. പല മതങ്ങൾ നിലനിൽക്കുന്ന നാടാണ് കേരളം. ഒാരോ മതങ്ങൾക്കും അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം മാനവിക െഎക്യത്തിന് കൃത്യമായ സന്ദേശങ്ങൾ നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരമന മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച 'പ്രവാചക ജീവിതം മാനവ െഎക്യത്തിന്' മിലാദ് കാമ്പയി​െൻറ സമാപന സമ്മേളനവും ഹയാത്തുൽ ഇസ്ലാം മദ്റസാ വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരമന മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കരമന മാഹിൻ അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ കെ. മുരളീധരൻ, പി. ഉബൈദുല്ല, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, കൗൺസിലർ ഉണ്ണികൃഷ്ണൻ, കരമന മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിള് നൗഫൽ മൗലവി, മുൻ ഇമാം ഹാഫിള് അനസ് മൗലവി, ജന. സെക്രട്ടറി എം. ജലാലുദ്ദീൻ, ജമാഅത്ത് വൈസ് പ്രസിഡൻറുമാർ എ.എസ്. ഹമീദ്, ട്രഷറർ എം.എസ്. സാലി, എ.എം.കെ. നൗഫൽ, പാപ്പനംകോട് മുന്ന, അഷറഫ് മൗലവി, സദർ മൗലവി, നൗഷാദ്, അബ്ദുൽ വാഹിദ്, പാപ്പനംകോട് അൻസാരി, ചാല സുൽഫി, അബുൽ ഹസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story