Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരത്തിൽ നാ​െള...

നഗരത്തിൽ നാ​െള ഗതാഗതനിയന്ത്രണം

text_fields
bookmark_border
തിരുവനന്തപുരം: തിങ്കളാഴ്ച പട്ടികജാതി -പട്ടികവർഗ സംയുക്ത സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സെക്രേട്ടറിയറ്റ് മാർച്ചും ലത്തീൻ കത്തോലിക്ക സഭയുടെ രാജ്ഭവൻ മാർച്ചും കണക്കിലെടുത്ത് രാവിലെ പത്തുമുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. സെക്രേട്ടറിയറ്റ് മാർച്ചും രാജ്ഭവൻ മാർച്ചും ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-പാളയം-വി.ജെ.ടി-സ്റ്റാച്യു-പുളിമൂട്-ആയുർവേദ കോളജ്, ഒാവർബ്രിഡ്ജ്-പഴവങ്ങാടി-കിഴക്കേകോട്ട റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കി വാഹനങ്ങൾ േപാകേണ്ടതാണ്. നെടുമങ്ങാട് ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ പേരൂർക്കടനിന്ന് തിരിഞ്ഞ് ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട് വഴി പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് ദേശീയപാതയിലേക്ക് വരുന്ന വാഹനങ്ങൾ ആയുർവേദ കോളജ് ഭാഗത്തുനിന്ന് തിരിഞ്ഞ് കൈതമുക്ക്-വഞ്ചിയൂർ-പാറ്റൂർ-പേട്ട വഴി പോകണം. തമ്പാനൂർ ഭാഗത്തുനിന്ന് നെടുമങ്ങാേട്ടക്കുള്ള വാഹനങ്ങൾ മോഡൽ സ്കൂൾ-പനവിള-ബേക്കറി-വഴുതക്കാട്-എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം-പേരൂർക്കട വഴി പോകണം. തമ്പാനൂർ ഭാഗത്തുനിന്ന് ദേശീയപാത/എം.സി റോഡ് വഴിയുള്ള വാഹനങ്ങൾ ഫ്ലൈ ഒാവർ-ചൂരക്കാട്ട് പാളയം-കിള്ളിപ്പാലം-അട്ടക്കുളങ്ങര-മിത്രാനന്ദപുരം-ഫോർട്ട് ആശുപത്രി-കൈതമുക്ക്-പേട്ട-കണ്ണമ്മൂല-മെഡിക്കൽ കോളജ്-ഉള്ളൂർ വഴി പോകണം.
Show Full Article
TAGS:LOCAL NEWS 
Next Story