Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലിയേറ്റിവ് കെയര്‍...

പാലിയേറ്റിവ് കെയര്‍ ക്ലിനിക്കി​െൻറ ആറാം വാര്‍ഷികം

text_fields
bookmark_border
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി ശിശുരോഗ വിഭാഗം, കുട്ടികളുടെ ന്യൂറോളജി വിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റിഹാബിലിറ്റേഷന്‍ വിഭാഗം, പാലിയം ഇന്ത്യ എന്നിവ സംയുക്തമായി എസ്.എ.ടി ആശുപത്രിയില്‍ നടത്തിവരുന്ന പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ ക്ലിനിക്കി​െൻറ ആറാമത് വാര്‍ഷികവും കുടുംബ സംഗമവും വേളി യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ചു. ലഫ്റ്റനൻറ് കേണല്‍ ആര്‍. രാജീവ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, പീഡിയാട്രിക് ആര്‍.എം.ഒ ഡോ. പി.ജി. ഹരിപ്രസാദ്, ടി.വൈ. ബേബിക്കുട്ടി, ഡോ. സെല്‍വന്‍ പി., ഡോ. സുനില്‍ കുമാര്‍, പ്രകാഷിണി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story