മേയറെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കൗൺസിലർമാർക്ക്​ ഉപാധികളോടെ ജാമ്യം ആനന്ദി​െൻറ ജാമ്യാപേക്ഷ തള്ളി

05:23 AM
07/12/2017
തിരുവനന്തപുരം: കോർപറേഷൻ മേയർ വി.കെ. പ്രശാന്തിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ബി.ജെ.പി കൗൺസിലർമാർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം. ബി.ജെ.പി പ്രവർത്തകനും കേസിലെ 20ാം പ്രതിയുമായ ആനന്ദി​െൻറ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ഹരിപാലിേൻറതാണ് ഉത്തരവ്. ഗിരികുമാർ, വിജയകുമാർ, ഹരികുമാർ, അനിൽകുമാർ, വി.ഗിരി ,ആർ.സി. ബീന, സജി എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. മേയറുടെ പരാതിയിൽ ഇവർക്കെതിരെ മ്യൂസിയം പൊലീസ് വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, ഒദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എം.പിമാർക്കും എം.എൽ.എമാർക്കും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്ന് മേയർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതു പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ ഗിരികുമാർ കൊണ്ടുവന്ന പ്രമേയത്തിന് അംഗീകാരം നിഷേധിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ബി.ജെ.പി കൗൺസിലർമാരുടെ ആക്രമണത്തിൽ മേയർക്ക് പരിക്കേെറ്റന്നാണ് കേസ്. പരിക്കേറ്റ മേയറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ജാതിപ്പേര് വിളിച്ച് അപമാനിെച്ചന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വനിത കൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസും നിലവിലുണ്ട്.
COMMENTS