കാട്ടുപന്നി ഇറച്ചിയുമായി ബസ്​ യാത്രക്കാരൻ പിടിയിൽ

05:23 AM
07/12/2017
പുനലൂര്‍: കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് കാട്ടുപന്നിയുടെ ഇറച്ചിയുമായി ഒരാള്‍ പിടിയിൽ. 11 കിലോ ഇറച്ചിയുമായി കൊട്ടാരക്കര മേലില സ്വദേശി ജിജുവര്‍ഗീസാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍നിന്ന് ഒളിപ്പിച്ച് കടത്തവേ ആര്യങ്കാവിൽെവച്ചായിരുന്നു അറസ്റ്റ്. പോളിത്തീന്‍ കവറുകളില്‍ പൊതിഞ്ഞ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. എഴുകോണ്‍ എക്സൈസ് എസ്.ഐ ടോണി ജോസി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ വനംവകുപ്പ് ആര്യങ്കാവ് റേഞ്ച് ഓഫിസിന് കൈമാറി. വനമേഖലയിൽ വ്യാജമദ്യ നിർമാണം വ്യാപകം പത്തനാപുരം: ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍ വ്യാജമദ്യ നിർമാണവും വിൽപനയും വീണ്ടും വ്യാപകമാകുന്നു. ഇതുസംബന്ധിച്ച വ്യാപകപരാതികൾ ഉയർന്നിട്ടും പരിശോധനകള്‍ക്ക് എക്സൈസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കറവൂർ, നടുമുരുപ്പ്, തൊണ്ടിയാമൺ, പൂങ്കുളഞ്ഞി, അച്ചന്‍കോവിൽ, പാടം തുടങ്ങിയ മേഖലകളിലും മദ്യമാഫിയ സംഘങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. ക്രിസ്മസ് പുതുവത്സരവേളയിൽ കിഴക്കന്‍മേഖല കേന്ദ്രീകരിച്ച് മുൻകാലങ്ങളിലും വ്യാജമദ്യവിപണനം തകൃതിയായിരുന്നു. നേരത്തേ ഉണ്ടായിരുന്ന സംഘം തന്നെയാണ് ഇപ്പോൾ സജീവമായി രംഗത്തുവന്നത്, പ്രദേശങ്ങളിൽ വ്യാജവാറ്റ് സംഘത്തില്‍ പെട്ടവര്‍ വ്യാപകമായി മൃഗവേട്ട നടത്തുന്നതായും നാട്ടുകാർ പറഞ്ഞു. പൊലീസ്, വനം എക്സൈസ് വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ സാധിക്കൂ. എന്നാൽ അധികൃതർ പേരിന് മാത്രം പരിശോധന നടത്താറാണ് പതിവെന്നും ഇവർ പറഞ്ഞു.
COMMENTS