ചിത്രകലയിൽ വർണങ്ങൾ വിതറി കൊച്ചുകൂട്ടുകാർ

05:23 AM
07/12/2017
കൊല്ലം: കൊച്ചുകൂട്ടുകാർ വരച്ചും പെയിൻറടിച്ചും തങ്ങളുടെ കഴിവുകൾ പുറത്തെടുത്തപ്പോൾ ചിത്രകല മത്സരങ്ങളുടെ വേദികൾ മികവി​െൻറ കേന്ദ്രമായി. പട്ടത്താനം വിമലഹൃദയ ജി.എച്ച്.എസ്.എസ് വിദ്യാർഥിയായ കൃഷ്‌ണ എൽ. പ്രകാശിനാണ് യു.പി വിഭാഗം വാട്ടർകളർ മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചത്. രണ്ടാം ക്ലാസ് മുതൽ വരയുടെ ലോകത്തെത്തിയ കൃഷ്ണയുടെ പട്ടം പറത്തുന്ന കുട്ടികളുടെ ചിത്രത്തിനാണ് ഒന്നാംസ്ഥാനം. മുഖത്തല എൻ.എസ്.എസ് യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർഥി ആര്യ സെൽവനാണ് യു.പി വിഭാഗം പെൻസിൽ ഡ്രോയിങ്ങിൽ ഒന്നാംസ്ഥാനത്തെത്തിയത്. സ്വന്തം ക്ലാസ് മുറിയുടെ പടം വരച്ചാണ് ഈ മിടുക്കി ഒന്നാംസ്ഥാനം നേടിയത്. എച്ച്.എസ്.എസ് വിഭാഗത്തിൽ അഞ്ചാലുംമൂട് ജി.എച്ച്.എസ്.എസിലെ അഭിഷേക് എ യാണ് വിജയിയായത്. ഉപജില്ലയിൽനിന്ന് അപ്പീലുമായി എത്തിയാണ് അഭിഷേക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. തെരുവുനായ് പ്രമേയത്തിൽ നായയുടെ ആക്രമണത്തിൽനിന്ന് കുട്ടിയെ രക്ഷിക്കുന്ന അമ്മയുടെ ചിത്രമാണ് അഭിഷേക് വരച്ചത്. വാട്ടർ കളർ ഹയർ െസക്കൻഡറി വിഭാഗത്തിൽ കൊട്ടാരക്കര ജി.ബി.എച്ച്.എസ്.എസിലെ ജെറോം കെ. േജാൺസനാണ് ഒന്നാംസ്ഥാനം. ഒായിൽ പെയിൻറിങ് ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊട്ടറ എസ്.എം.ജി.എച്ച്.എസിലെ ജിക്കി പി. ശാമുവേലിലാണ് ഒന്നാംസ്ഥാനം.
COMMENTS