മത്സരാർഥികൾ 'ബ്ലോക്കിയ' ആറിനങ്ങൾ

05:23 AM
07/12/2017
ആറ്റിങ്ങല്‍: ആറിനങ്ങെള മത്സരാർഥികൾ ബ്ലോക്കി. നാദസ്വരം എച്ച്.എസ് വിഭാഗം, നാദസ്വരം എച്ച്.എസ്.എസ് വിഭാഗം, കഥകളി ഗ്രൂപ് എച്ച്.എസ് വിഭാഗം, കഥകളി ഗ്രൂപ് എച്ച്.എസ്.എസ് വിഭാഗം, ഉറുദു പ്രസംഗം എച്ച്.എസ് വിഭാഗം, മദ്ദളം എച്ച്.എസ് വിഭാഗം എന്നിവയിലാണ് ഒരു മത്സരാര്‍ത്ഥി പോലും ഇല്ലാത്തത്. ഈ വര്‍ഷം പുതുതായി മാന്വലില്‍ ഉള്‍പ്പെടുത്തിയ കന്നഡ, ഉറുദു ഭാഷ മത്സരങ്ങള്‍ക്കും മത്സരാര്‍ഥികളെ ലഭിച്ചിരുന്നു. ഇതിനിടയിലാണ് ലോകത്തിന് മുന്നില്‍ കേരളത്തി​െൻറ മുഖമുദ്രയായി അറിയപ്പെടുന്ന കഥകളിയുടെ ഗ്രൂപ് ഇനത്തിന് ജില്ല കലോത്സവവത്തിൽ ഒരു ടീം പോലും ഇല്ലാതെ പോയത്. പഞ്ചവാദ്യത്തിൽ തകര്‍പ്പന്‍ ചങ്ക്‌സ്... ആറ്റിങ്ങൽ: മേള പെരുക്കം തീര്‍ത്ത് കൂട്ടുകാര്‍ പഞ്ചവാദ്യത്തില്‍ മൂന്നാവട്ടവും ഒന്നാസ്ഥാനത്തേക്ക് തകർത്തുകയറി. പഞ്ചവാദ്യം എച്ച്.എസ് വിഭാഗത്തിലാണ് കിളിമാനൂര്‍ ആർ.ആര്‍.വി.എച്ച്.എസിലെ അഭിഷേക് ഷാജിയുടെ നേതൃത്വത്തിലുള്ള ടീം ഒന്നാമെത്തിയത്. മൂന്നാംകാലത്തില്‍ തുടങ്ങി നാലാംകാലത്തിലൂടെ ത്രിപുടയില്‍ അവസാനിപ്പിക്കുന്നതായിരുന്നു ഇവരുടെ മേളം. അഭിഷേക് ഷാജിയും അനന്തവും തിമിലയിൽ തിമിർത്തപ്പോൾ ജിഷ്ണു മദ്ദളത്തിൽ ഒാളം തീർത്തു. ഹരിനന്ദി​െൻറ ഇടയ്ക്കവാദനത്തിനൊപ്പം അയ്യപ്പദാസും ദക്ഷിണും ഇലത്താളത്തിൽ കട്ടയ്ക്ക് നിന്നു. വൈക്കം കലാപീഠം അനില്‍മാരാരുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തെ പരിശീലനത്തിലൂടെയാണ് ഇൗകൂട്ടുകാര്‍ കലോത്സവത്തില്‍ സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടിയത്. എച്ച്.എസ് വിഭാഗം തബലയിലും അഭിഷേകിനായിരുന്നു ഒന്നാംസ്ഥാനം.
COMMENTS