ബ്ലൂവെയിൽ 'സ്​റ്റേജു'കളിൽ 'ബാക്കപ്പി'ല്ലാത്ത ജീവിതങ്ങൾ

05:23 AM
07/12/2017
ആറ്റിങ്ങൽ: സ്മാർട്ട് ഫോണുകൾ കൈകാലുകളെപോലെ മറ്റൊരു അവയവവും വീട്ടിലേക്ക് മടങ്ങിവരാൻ ഗൂഗിൾ മാപ്പിേൻറയും ജി.പി.എസി​െൻറയും സഹായംതേടേണ്ട സ്ഥിതിയുമുള്ള കാലത്ത് ബ്ലൂവെയലിൽ ഭീകരതസദസ്സ് കണ്ണ് തുറന്ന് കണ്ടു. 'ബാക്കപ്പു'കളില്ലാത്ത കുരുന്നുജീവിതങ്ങളിൽ കൊലയാളി തിമിംഗലങ്ങളുടെ കടന്നുകയറ്റം വേദിയിലെത്തിച്ചത് കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി.എസിലെ ഏഴാം ക്ലാസുകാരി എൻ.എസ്. നൗഫിയയാണ്. അറബിക് വിഭാഗം മോണോ ആക്ടിലാണ് കാലികപ്രസക്തിയുള്ള വിഷയം അരങ്ങിലെത്തിച്ചത്. പഴയ നോക്കിയ ഫോൺസ്ക്രീനി​െൻറ ഇട്ടാവട്ടത്തിനുള്ളിൽ ചുറ്റിത്തിരിഞ്ഞ് പഴംവിഴുങ്ങി വലുതാകുന്ന നിരുപദ്രവകരമായ പാമ്പുകളിയിൽനിന്ന് ജീവനെടുക്കുന്ന കൊലയാളിയായി ഗെയിമുകൾ മാറിയതി​െൻറ ഞെട്ടിക്കുന്ന വർത്തമാനങ്ങളായിരുന്നു അവതരണത്തിലുള്ളത്. കുട്ടികൾ ഇത്തരം മൊബൈൽ ഗെയിമുകൾക്ക് പിന്നാലെ പോകുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്കും നൗഫിയ അഭിനയിച്ച് പറഞ്ഞു. ആലംകോട്, ചെഞ്ചേരിക്കോണം കുന്നിൽ വീട്ടിൽ നസീറയുടെയും ഷാജഹാ​െൻറയും മകളാണ് നൗഫിയ.
COMMENTS