Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിജയത്തിലേക്ക്​...

വിജയത്തിലേക്ക്​ ജാസടിച്ച്​ ആദം മുഹമ്മദ്​

text_fields
bookmark_border
കൊല്ലം: ട്രിപ്പിൾ ജാസിൽ സ്റ്റിക് കറക്കിയും ചടുലമായ വേഗവും ഇടിമുഴക്കമായി പതിക്കുന്ന ശബ്ദഗാഭീര്യവും കൊണ്ട് ആദം മുഹമ്മദ് കാണികളുടെ മനംകവർന്നപ്പോൾ ജഡ്ജുമാർക്കും രണ്ടാമതൊന്ന് ആലേചിക്കേണ്ടിവന്നില്ല, ഇൗ മിടുക്കനെ വിജയായി പ്രഖ്യാപിക്കാൻ. എച്ച്.എസ് വിഭാഗത്തിൽ തുടർച്ചയായി രണ്ടാംതവണയാണ് ആയ്യൻ േകായിക്കൽ ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥി ആദം മുഹമ്മദ് ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. ഇത്തവണ വെസ്റ്റേൺ ഡ്രം സോളോ അവതരിപ്പിച്ചാണ് വിജയം നേടിയത്. കഴിഞ്ഞ അഞ്ച് വർഷം തുടർച്ചയായി മാപ്പിളപ്പാട്ടിൽ ജില്ലതലത്തിൽ ഒന്നാംസ്ഥാനം നേടുന്ന ആദം മുഹമ്മദ് ഇത്തവണയും മാപ്പിളപ്പാട്ടിൽ മത്സരിക്കുന്നുണ്ട്. കൂടാതെ കുട്ടിപ്പട്ടുറുമാൽ സീസൺ വൺ, കുട്ടിക്കുപ്പായം എന്നീ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലും ആദം മുഹമ്മദ് പെങ്കടുത്തിട്ടുണ്ട്. ചവറ തേവലക്കര കൊപ്രാപുര ന്യൂ ഹൗസിൽ മുഹമ്മദ് റാഫിയുടെയും സജീലബീവിയുടെയും മകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story