Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജസദസ്സി​െൻറ...

രാജസദസ്സി​െൻറ പ്രൗഢിയിൽ ചവിട്ട്​ നാടകം

text_fields
bookmark_border
കൊല്ലം: രാജാവും -മന്ത്രിയും ഭടന്മാരും അരങ്ങ് നിറഞ്ഞാടിയ ചവിട്ട് നാടകം വർണവിസ്മയ കാഴ്ചയായി. ആടയാഭരണങ്ങളും നിറപ്പകിട്ടാർന്ന വസ്ത്രങ്ങളും രാജാവി​െൻറ സിംഹാസനവും കൊട്ടാരവുമെല്ലാം മനോഹര കാഴ്ചയാണ് കാണികൾക്ക് സമ്മാനിച്ചത്. കാറൾസ്മാൻ ചരിത്രത്തെ ആസ്പദമാക്കി അവതരിപ്പിക്കുന്ന നൃത്തസംഗീത കലാനാടക സമന്വയമാണ് ചവിട്ട് നാടകം. നാടകങ്ങൾ മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു. എച്ച്.എസ് വിഭാഗത്തിൽ നാല് ടീമുകളാണ് രംഗത്തുണ്ടായിരുന്നത്. ഇതിൽ മൂന്ന് ടീമുകളിലും പെൺകുട്ടികളാണ് മത്സരാർഥികളായി ഉണ്ടായിരുന്നത്. കാറൾസ്മാൻ ചരിത്രം പറഞ്ഞ കുണ്ടറ തൃപ്പിലഴികം ലിറ്റിൽ ഫ്ലവർ ഇഗ്ലീഷ് എച്ച്.എസിനാണ് ഒന്നാംസ്ഥാനം. തുടർച്ചയായി ആറാംതവണയാണ് സംസ്ഥാനതല മത്സരത്തിലേക്ക് പ്രവേശനം ലഭിക്കുന്നത്. പഴയനിയമത്തിലെ ജോസഫി​െൻറ ചരിത്രം അവതരിപ്പിച്ച കൊട്ടിയം എൻ.എസ്.എം.ജി.എച്ച്.എസ് രണ്ടാംസ്ഥാനം നേടി. എച്ച്.എസ്.എസ് വിഭാഗത്തിൽ കൊല്ലം ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. റോമൻ ചക്രവർത്തിയുടെ പാരമ്പര്യത്തി​െൻറ കഥയാണ് ഇവർ അവതരിപ്പിച്ചത്. സംസ്ഥാന കലോത്സവത്തിൽ കഴിഞ്ഞ വർഷം രണ്ടാംസ്ഥാനവും എ ഗ്രേഡും ഇതേ സ്കൂളിനായിരുന്നു. ആലപ്പുഴ കുട്ടനാശാനായിരുന്നു പരിശീലകൻ. തഴവ മഠത്തിൽ ബി.ജെ.എസ്.എം എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. പെരിനാട് ജി.എച്ച്.എസിന് മൂന്നാം സ്ഥാനം ലഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story