Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാലിന്​...

കാലിന്​ പൊട്ടലേറ്റിട്ട​ും തളരാതെ വീണ

text_fields
bookmark_border
കൊല്ലം: കലോത്സവ വേദിയില്‍ പ്ലാസ്റ്റര്‍ ധരിച്ച കാലുമായി തിരുവാതിര മത്സരത്തിന് നര്‍ത്തകിയെത്തി. കടയ്ക്കല്‍ എസ്.പി.എച്ച്.എസ്.എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി വീണ പ്രസാദാണ് നഗരിയിലെത്തിയത്. ഏതാനും ദിവസം മുമ്പാണ് പടിക്കെട്ടിറങ്ങുന്നതിനിടെ വീണ് വീണയുടെ വലതു കാലിന് പൊട്ടലേറ്റത്. മത്സരത്തില്‍നിന്ന് പിന്മാറാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും ജില്ല കലോത്സവത്തില്‍ പങ്കെടുക്കാന്‍ വീണ തീരുമാനിക്കുകയായിരുന്നു. കടുത്ത വേദന സഹിച്ച് അധ്യാപകരുടെ ചുമലില്‍ തൂങ്ങിയാണ് വീണ മത്സരവേദിയിലെത്തിയത്. തിരുവാതിര നര്‍ത്തകി ആയിരുന്നെകിലും കാലിന് പൊട്ടലേറ്റതോടെ വീണ തിരുവാതിര ഗാനം ആലപിക്കാന്‍ തയാറാവുകയായിരുന്നു. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസ്സ് വീണയുടെ കലാപ്രകടനത്തിന് പ്രോത്സാഹനം നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story