Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിടുവേ...സംഗതി...

കിടുവേ...സംഗതി കളറാണ്​...

text_fields
bookmark_border
ആറ്റിങ്ങല്‍: കലയുടെ മുഖപുസ്തകത്തിന് മേളമഴയുടെയും താളനിലാവി​െൻറയും കവർചിത്രങ്ങൾ മാറിയണിയിച്ച് കലോത്സവം മൂന്നാംദിനത്തിലേക്ക്. നൃത്തയഴകിൽ പൂത്തുലഞ്ഞ രണ്ടാംനാൾ നിരവധി സർഗമുകുളങ്ങളുടെ പിറവിക്ക് കൂടി സാക്ഷിയായി. കഥപറഞ്ഞും ഗസലി​െൻറ ചിറകിലേറിയും മാപ്പിളപ്പാട്ടി​െൻറ ധ്രുതതാളത്തിൽ ഇളകി മറിഞ്ഞുമാണ് മേള മൂന്നാംദിനത്തിലേക്ക് ചുവടുവെക്കുന്നത്. മോഹിനിയാട്ടവും കുച്ചിപ്പുടിയും ഭരതനാട്യവുമായിരുന്നു നൃത്ത ഇനങ്ങളിൽ ബുധനാഴ്ച കാഴ്ചക്കാരെ ഏറെയും ആകർഷിച്ചത്. തുടക്കം സദസ്സ് ശുഷ്കമായിരുന്നെങ്കിലും ഉച്ചക്ക് ശേഷം സ്ഥിതി മാറി. മുദ്രകളുടെ തിരയേറ്റത്തിലും നാടക വേദിയും വേറിട്ട് നിന്നു. പട്ടാളച്ചിട്ടയുടെ കാർക്കശ്യത്തിൽ താളങ്ങൾക്കൊപ്പം ചുവടുമാറി ബാൻഡ്മേളവും മേളമഴ പെയ്യിച്ച് പഞ്ചവാദ്യവും രണ്ടാംദിനത്തിന് വേറിട്ട അനുഭവമായി. സംഘബോധത്തിനൊപ്പം വർണമനോഹരമായ സംഘനൃത്തവും അൽപം വൈകിയെങ്കിലും സദസ്സിനെ പിടിച്ചിരുത്തി. അതേസമയം, മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയതി​െൻറ പോരായ്മ രണ്ടാംദിവസത്തിൽ ആദ്യവസാനം നിഴലിച്ചു. രാവിലെ ഒമ്പതിന് തുടങ്ങേണ്ട മത്സരങ്ങള്‍ പത്തോടെയാണ് ആരംഭിച്ചത്. ചില വേദികളില്‍ മത്സരങ്ങള്‍ക്കിടയിലെ ഇടവേളയും മടുപ്പിച്ചു. കുച്ചിപ്പുടി മത്സരം നടന്ന ഗേള്‍സ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിലെ കര്‍ട്ടന് തീപിടിച്ചത് അൽപം നേരിയ പരിഭ്രാന്തിയുയർത്തി. വളൻറിയേഴ്‌സ് വേഗത്തിൽ തീ അണച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. യു.പി വിഭാഗം കുച്ചിപ്പുടി മത്സരത്തിനിടയില്‍ പലതവണ സീഡി പ്ലെയര്‍ പണിമുടക്കിയതും പരാതിക്കിടയാക്കി. അപ്രതീക്ഷിത വേദിമാറ്റവും മത്സരാർഥികളെ അക്ഷരാർഥത്തിൽ കുഴച്ചു. രണ്ടാംവേദിയില്‍ നടത്താനിരുന്ന മത്സരങ്ങള്‍ വേദി എട്ടിലേക്കും എട്ടില്‍ നടത്താനിരുന്ന മത്സരങ്ങള്‍ വേദി അഞ്ചിലേക്കുമാണ് മാറ്റിയത്. വിവരമറിയാതെ വേദികളിലെത്തിയവര്‍ നിരവധിയായിരുന്നു. ഭക്ഷണഹാളിലും ഇന്നലെ തിരക്കേറെയായിരുന്നു. മൂവായിരത്തിലേറെ പേരാണ് ഉച്ചഭക്ഷണം കഴിക്കാനെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story