Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്​ നൽകാൻ മുഴുസമയ കൺട്രോൾ റൂം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ഒരുപോലെ അപകടസാധ്യത വിവരങ്ങൾ ലഭ്യമാക്കുന്നതിന് െഎ.എസ്.ആർ.ഒയുടെ സഹകരണത്തോടെ സംവിധാനം വരുന്നു. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മാസ്റ്റർ കൺേട്രാൾ റൂം തിരുവനന്തപുരത്ത് ആരംഭിക്കും. ഐ.എസ്.ആർ.ഒ ഉപഗ്രഹത്തിൽനിന്ന് ഇൻകോയിസും കേന്ദ്ര കാലാവസ്ഥ വകുപ്പും വഴിയുള്ള വിവരങ്ങൾ ഇവിടെ ലഭിക്കും. ഇൗ വിവരങ്ങൾ സംസ്ഥാനത്തി​െൻറ തീരപ്രദേശങ്ങളിലുള്ള ആറ് മേഖല കൺേട്രാൾ റൂമുകൾക്ക് ലഭ്യമാക്കും. ഇവിടെനിന്ന് മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം മലയാളത്തിൽ എത്തും. ഇതുസംബന്ധിച്ച് ഐ.എസ്.ആർ.ഒയുമായി ധാരണയായെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കടലിലേക്ക് തിരിക്കും മുമ്പ് അപകട മുന്നറിയിപ്പ് നൽകാനും കടലിൽവെച്ചാണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ തിരിച്ചെത്താൻ സഹായിക്കുന്നതുമായ സാങ്കേതികവിദ്യയാണ് െഎ.എസ്.ആർ.ഒ ലഭ്യമാക്കുക. കടലിൽ 1500 കിലോമീറ്ററോളം ദൂരെയുള്ള മത്സ്യത്തൊഴിലാളികൾക്കും സന്ദേശം കിട്ടത്തക്കരീതിയിലാണ് സംവിധാനം ഏർപ്പെടുത്തുന്നത്. നിലവിൽ കരയിൽനിന്ന് 50 കിലോമീറ്റർ അകലെ മാത്രമേ മൊബൈൽ ഫോൺ സൗകര്യം ലഭ്യമാകൂ. മത്സ്യലഭ്യത പ്രദേശങ്ങൾ കണ്ടെത്തുന്നതിനും മത്സ്യത്തി​െൻറ അതത് ദിവസങ്ങളിലെ വില അറിയുന്നതിനുമുള്ള സംവിധാനവും ഇതോടൊപ്പം സജ്ജീകരിക്കും. ബോട്ടുകളിലും വള്ളങ്ങളിലും സ്ഥാപിക്കുന്ന നാവിക് ഉപകരണം ഐ.എസ്.ആർ.ഒ പ്രത്യേകം വികസിപ്പിച്ചെടുക്കും. ഇതി​െൻറ ആദ്യപടിയായി 250 ഉപകരണങ്ങൾ വീതം ജനുവരി 10നും 31നും സൗജന്യമായി നൽകും. ഇത് സംബന്ധിച്ച യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ഐ.എസ്.ആർ.ഒ ശാസ്ത്ര സെക്രട്ടറി ഡോ. പി.ജി. ദിവാകരൻ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തൻ, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ്, ഹൈദരാബാദിലെ ഇൻകോയിസ് ശാസ്ത്രജ്ഞൻ ബാലകൃഷ്ണൻ നായർ, കെ.എസ്.ആർ.ഇ.സി ഡയറക്ടർ ഡോ. രഘുനാഥമേനോൻ, എൻ.ഐ.സി ഡയറക്ടർ ടി. മോഹൻദാസ്, ദുരന്തനിവാരണ അതോറിറ്റി എക്സ് ഒഫിഷ്യോ സെക്രട്ടറി ശേഖർ കുര്യാക്കോസ്, മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥർ, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story