Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം സൗത്ത്...

തിരുവനന്തപുരം സൗത്ത് പടയോട്ടം തുടരുന്നു

text_fields
bookmark_border
ആറ്റിങ്ങൽ: ജില്ല സ്കൂൾ കലോത്സവത്തിൽ . 162 മത്സര ഇനങ്ങൾ അവസാനിച്ചപ്പോൾ 409 പോയൻറുണ്ട്. തൊട്ടുപിന്നിൽ ആറ്റിങ്ങൽ ഉപജില്ലയാണ്. 398 പോയൻറ്. മൂന്നാംസ്ഥാനത്ത് 88 പോയൻറുമായി തിരുവനന്തപുരം നോർത്താണ്. എച്ച്.എസ്.എസ് വിഭാഗത്തിൽ തിരുവനന്തപുരം സൗത്ത് (183) തന്നെയാണ് മുന്നിൽ. 176 പോയേൻറാടെ നോർത്ത് രണ്ടാംസ്ഥാനത്തുണ്ട്. ആറ്റിങ്ങലിനാണ് മൂന്നാംസ്ഥാനം(160). എച്ച്.എസ് വിഭാഗത്തിൽ ആദ്യദിവസം തിരുവനന്തപുരം സൗത്ത് മുന്നിലായിരുന്നെങ്കിൽ ഇപ്പോൾ അവർ നേരിയ വ്യത്യാസത്തിൽ രണ്ടാംസ്ഥാനത്തായി. കിളിമാനൂർ ഉപജില്ലക്കാണ് ഒന്നാംസ്ഥാനം (160). സൗത്തിന് 156 പോയൻറും നോർത്തിന് ഈ വിഭാഗത്തിൽ 149 പോയൻറുമാണുള്ളത്. യു.പി വിഭാഗത്തിൽ കിളിമാനൂരിനെ പിന്തള്ളി 93 പോയൻറോടെ ആറ്റിങ്ങൽ മുന്നിലെത്തി. കിളിമാനൂരിന് 87ഉം പാലോടിന് 76ഉം പോയൻറാണ് ലഭിച്ചിട്ടുള്ളത്. സംസ്കൃതോത്സവം എച്ച്.എസ്, യു.പി വിഭാഗത്തിൽ പാലോട് ഉപജില്ലയാണ് (79) മുന്നിൽ. തൊട്ടുപിന്നിൽ 72 പോയേൻറാടെ കണിയാപുരവും 70 പോയേൻറാടെ തിരുവനന്തപുരം സൗത്തും ഉണ്ട്. അറബിക് കലോത്സവം എച്ച്.എസ്, യു.പി വിഭാഗത്തിൽ ആറ്റിങ്ങൽ 71 പോയേൻറാടെ മുന്നിലാണ്. 65 പോയൻറ് വീതം നേടി കിളിമാനൂർ, നെടുമങ്ങാട് ഉപജില്ലകൾ രണ്ടാംസ്ഥാനത്തുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story