Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാഷ്യൂ ബോർഡിന്...

കാഷ്യൂ ബോർഡിന് പ്രവർത്തനമൂലധനമായി 200 കോടി രൂപ ലഭ്യമാക്കാൻ ബാങ്കുകൾ സന്നദ്ധം

text_fields
bookmark_border
തിരുവനന്തപുരം: കശുവണ്ടി ബോർഡിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കശുവണ്ടി വ്യവസായത്തി​െൻറ പുനരുദ്ധാരണം ലക്ഷ്യമാക്കിയും സർക്കാർ രൂപവത്കരിച്ച കേരള കാഷ്യൂ ബോർഡി​െൻറ പ്രവർത്തന മൂലധനമായി 200 കോടി രൂപ ലഭ്യമാക്കുന്നതിന് വിവിധ ദേശസാത്കൃത ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സന്നദ്ധത അറിയിച്ചു. ബാങ്ക് നൽകുന്ന ലോണിന് സർക്കാർ ഗാരൻറി നൽകും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം എന്നിവർ പങ്കെടുത്ത ബാങ്കുകളുടെ സംയുക്ത യോഗത്തിലാണ് ധാരണയായത്. സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളുടെ പ്രവർത്തനത്തിന് പ്രതിവർഷം 10 ലക്ഷം മെട്രിക് ടൺ കശുവണ്ടി ആവശ്യമാണ്. ഈ സാഹചര്യം മുതലെടുത്ത് കശുവണ്ടി വിദേശങ്ങളിൽനിന്ന് വാങ്ങി അമിത വിലയ്ക്ക് ഇവിടെയുള്ള ഫാക്ടറികൾക്ക് നൽകുന്ന ഇടനിലക്കാരാണ് കശുവണ്ടി മേഖലയുടെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണക്കാരെന്ന് യോഗം വിലയിരുത്തി. ഇതിനു പരിഹാരമായി പൊതുമേഖലക്കൊപ്പം സ്വകാര്യ ഫാക്ടറി ഉടമകൾക്കും ന്യായമായ വിലയ്ക്ക് ഇടനിലക്കാരില്ലാതെ ബോർഡ് നേരിട്ട് വിദേശ സർക്കാറുകളിൽനിന്ന് വാങ്ങി നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, പ്രാദേശിക ഫാക്ടറി ഉടമകൾ അവർക്കുവേണ്ട കശുവണ്ടിയുടെ ആവശ്യമനുസരിച്ച് ഒരു തുക അഡ്വാൻസായി നൽകേണ്ടതായും വരും. പ്രവർത്തനക്ഷമമല്ലാത്ത അറുപതോളം ഫാക്ടറികൾക്ക് പ്രത്യേകം പാക്കേജ് രൂപവത്കരിച്ച് നിലവിെല ലോണിന് മൊറട്ടോറിയം പ്രഖ്യാപിച്ച് പുതിയ പ്രവർത്തനമൂലധനം നൽകുന്നതിനും നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബോർഡിന് 200 കോടി രൂപ നൽകുന്നതു സംബന്ധിച്ച് ബാങ്കുകൾ അടിയന്തര യോഗം കൂടി ഇൗമാസം 11ന് ഇക്കാര്യത്തിലുള്ള നടപടിക്രമങ്ങൾ സർക്കാറിനെ അറിയിക്കും. 60 കശുവണ്ടി ഫാക്ടറികൾക്കുള്ള പ്രത്യേക പാക്കേജ് പ്രത്യേകമായി തയാറാക്കി ഇൗമാസം 13ന് രാവിലെ 11.30ന് ചേരുന്ന യോഗത്തിൽ സമർപ്പിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ ധനകാര്യ വകുപ്പ് എക്സ്പെൻഡിച്ചർ സെക്രട്ടറി ഡോ. ശർമിളമേരി ജോസഫ്, കാഷ്യൂ ബോർഡ് ചെയർമാൻ പി. മാരപാണ്ഡ്യൻ, വിവിധ ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story