Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ ഭവനപദ്ധതിയിൽ...

സർക്കാർ ഭവനപദ്ധതിയിൽ പാടത്തും വീടുവെക്കാൻ അനുമതി

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ ഭവനപദ്ധതികളിൽ വീടുവെക്കാൻ മറ്റ് സ്ഥലം ഇല്ലാത്തവർക്ക് നിലം നികത്തി വീട് നിർമിക്കാൻ അനുമതി. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തതും എന്നാൽ, റവന്യൂ രേഖകളിൽ നിലം, പാടം, നെൽവയൽ, തണ്ണീർത്തടം, വെറ്റ് ലാൻറ് തത്തുല്യപദങ്ങളിൽ ചേർത്തിരിക്കുന്നതും ആയ ഭൂമിയിലാണ് സർക്കാറി​െൻറ ഭവനപദ്ധതികളിൽ സഹായം ലഭിച്ചവർക്കും മറ്റ് പാവപ്പെട്ടവർക്കും അനുമതി നൽകുന്നത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരം നൽകി ചീഫ് സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു (നമ്പർ. 1858832 / RA 1 / 2017 / തദ്ദേശസ്വയംഭരണവകുപ്പ്, 6.12.2017). സർക്കാറി​െൻറ സമ്പൂർണഭവന പദ്ധതിയായ 'ലൈഫി'​െൻറ ഭാഗമായ എല്ലാ പാർപ്പിട പദ്ധതികളനുസരിച്ചും വീട് വെക്കാൻ സഹായം ലഭിക്കുന്നവർക്ക് ഇതി​െൻറ പ്രയോജനം ലഭിക്കും. പുതിയ സർക്കുലർ പ്രകാരം ഇത്തരം സ്ഥലങ്ങളിൽ വീടുകൾ വെച്ചവർക്ക് കെട്ടിട നമ്പറും തദ്ദേശസ്ഥാപന സെക്രട്ടറിമാർ നൽകണം. ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിൽ നമ്പരോടുകൂടിയ പഴയ കെട്ടിടം ഉണ്ടായിരുന്നെങ്കിൽ പുതിയ കെട്ടിടങ്ങൾക്ക് നിർമാണാനുമതി നൽകാനും നവീകരണം നടത്താനും സെക്രട്ടറിമാരെ സർക്കുലറിലൂടെ സർക്കാർ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. മറ്റ് ഗാർഹിക വാണിജ്യ കെട്ടിട നിർമാണങ്ങൾക്കുള്ള അപേക്ഷകളിൽ 22.12.2016ലെ 994733 / RA 1 / 2016 / തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലർ പ്രകാരം സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന അപേക്ഷകളിന്മേൽ ഒരു മാസത്തിനകം തീർപ്പ് കൽപിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥർ തങ്ങളിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കാതെ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ അക്കാര്യം ഫോർ ദ പീപ്പിൾ എന്ന സൈറ്റിൽ പരാതിപ്പെടാം. അല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിെല പരാതിപ്പെട്ടിയിൽ എഴുതി ഇടാം. പരാതി ശരിയെങ്കിൽ കൃത്യവിലോപം കാണിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story