Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓട്ടോ ഡ്രൈവറെ മർദിച്ച് ...

ഓട്ടോ ഡ്രൈവറെ മർദിച്ച് പണം കവർന്നു

text_fields
bookmark_border
കൊട്ടിയം: ഓട്ടം വിളിച്ചുകൊണ്ടുപോയ ശേഷം സംഘം ചേർന്ന് ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു. മയ്യനാട് ധവളക്കുഴി പ്ലാവിലമുക്കിൽ ഓട്ടോ ഓടിക്കുന്ന ജാൻസി ഭവനിൽ ജെൻസനെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി എേട്ടാടെയായിരുന്നു സംഭവം. മയ്യനാട് സ്കൂളിനടുത്തേക്ക് ഓട്ടം വിളിച്ചു കൊണ്ടുപോയ ശേഷം ഗ്രൗണ്ടിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് െവച്ച് അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. മാരകമായി മർദിച്ച് കൈവശമുണ്ടായിരുന്ന രണ്ടായിരത്തോളം രൂപയും ഇവർ കവർന്നതായി ഇരവിപുരം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ ജിൻസൺ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുമന്ദിരം വാർഷികം ചാത്തന്നൂർ: കാരംകോട് ഗുരുമന്ദിരം വാർഷികം ഏഴിന് നടക്കും. രാവിലെ ആറിന് പാതാക ഉയർത്തൽ ഏഴിന് ഭാഗവത പാരായണവും ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരവും നടക്കും. വൈകീട്ട് ആറിന് പൊതു സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗുരുമന്ദിര കമ്മിറ്റി പ്രസി‌‌ഡൻറ് ഡോ. എ.എൽ. അജിത്ത് അധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡൻറ് ബി.ബി. ഗോപകുമാർ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും. ഭിന്നേശഷി ദിനാചരണം ഉദ്ഘാടനം ചാത്തന്നൂർ: ലോക ഭിന്നശേഷി ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം സർവശിക്ഷാ അഭിയാ​െൻറ നേതൃത്വത്തിൽ ചാത്തന്നൂരിൽ നടന്നു. 'ഒന്നിച്ചൊന്നായ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലേറെ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷാകർത്താക്കളും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായാ സുരേഷ് ഉദ്ഘാടനം ചെയ്തു. ജി. സുഗതകുമാരി അധ്യക്ഷത വഹിച്ചു. ജില്ലതല പോസ്റ്റർ രചനാ മത്സരത്തിൽ ഒന്നുരണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് ജില്ല പഞ്ചായത്ത്അംഗം എൻ. രവീന്ദ്രൻ സമ്മാനം നൽകി. എയ്ഡ്സ് ബോധവത്കരണ ശിൽപശാല ചാത്തന്നൂർ: ശ്രീനികേതൻ കൗൺസലിങ് ആൻഡ് ലഹരിവിമുക്ത ചികിത്സാ കേന്ദ്രം ഇഗ്നോ സ്റ്റഡി സ​െൻറർ എന്നിവയുടെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്കരണ ശിൽപശാല നടത്തി. കാരംകോട് രാകേഷ് രവി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശ്രീജ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗം പി. ഉഷാകുമാരി, ഇഗ്നോ ചാത്തന്നൂർ സ്റ്റഡി സ​െൻറർ കോ-ഓഡിനേറ്റർ പ്രഫ. ഡോ. വി. ശാന്തകുമാരി, പ്രിൻസിപ്പൽ മഹേഷ്കുമാർ, എം.കെ. തങ്കം എന്നിവർ സംസാരിച്ചു. ദേശീയ അവാർഡ് ജേതാവ് ഡോ. എൻ. രവീന്ദ്രൻ, മുൻ ഹെൽത്ത് അസി. ഡയറക്ടർ ഡോ. മെൽവിൽ എന്നിവർ എയ്ഡ്സ് പ്രതിരോധ മാർഗങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story