Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:17 AM GMT Updated On
date_range 2017-12-07T10:47:59+05:30കിളിമാനൂർ^തകരപ്പറമ്പ് റോഡ്: നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി
text_fieldsകിളിമാനൂർ-തകരപ്പറമ്പ് റോഡ്: നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി കിളിമാനൂർ: കോടികൾ ചെലവഴിച്ച് പുനർനിർമിക്കുന്ന കിളിമാനൂർ - തകരപ്പറമ്പ് റോഡിെൻറ പ്രവൃത്തി ആരംഭിച്ചു. റവന്യൂ അധികൃതർ ഏറ്റെടുത്ത കൈയേറ്റഭൂമിയിലെ ചെറുതും വലുതുമായ നിർമാണ പ്രവർത്തനങ്ങൾ ഇടിച്ചുനിരത്തി. പ്രാരംഭഘട്ടത്തിൽ ചെറിയ തർക്കങ്ങളുണ്ടായെങ്കിലും പഞ്ചായത്ത്, പി.ഡബ്ല്യു.ഡി അധികൃതർ വസ്തു ഉടമയുമായി നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിച്ചു. പുതിയകാവിന് സമീപമുള്ള ഹോട്ടലിെൻറ പകുതിയോളം ഭാഗം ഇടിച്ചുനിരത്തി. അതേസമയം, തൊട്ടടുത്തായി കെ.എസ്.ഇ.ബി കൈയേറിയ സർക്കാർ പുറമ്പോക്ക് തിരിച്ചുപിടിച്ചിട്ടില്ല. കിളിമാനൂർ പഞ്ചായത്തിലെ പ്രധാന റോഡാണിത്. താരതമ്യേന വീതികുറഞ്ഞ റോഡിൽ പുതിയകാവ് മുതൽ ആർ.ആർ.വി ജങ്ഷൻവരെയുള്ള ഭാഗത്ത് സ്കൂൾ വിദ്യാർഥികൾക്കടക്കം കാൽനടയാത്ര അപകടംനിറഞ്ഞ അവസ്ഥയിലാണ്. ആർ.ആർ.വി കവല വരെയുള്ളഭാഗത്തെ ഭൂമി ഏറ്റെടുത്തതായും തുടർന്നുള്ള ഭാഗത്തെ കൈയേറ്റങ്ങളും തിരിച്ചുപിടിക്കുമെന്നും താലൂക്ക് സർവേ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
Next Story