Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:24 AM GMT Updated On
date_range 2017-12-06T10:54:13+05:30ദിവ്യജ്യോതി പ്രയാണത്തിന് സ്വീകരണം നൽകും
text_fieldsചാത്തന്നൂർ: ശിവഗിരിയിലെ ഗുരുപ്രതിഷ്ഠയുടെ കനക ജൂബിലി ആഘോഷത്തിെൻറ ഭാഗമായി എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് ചാത്തന്നൂർ യൂനിയനിൽ സ്വീകരണം നൽകും.12ന് രാവിലെ ചാത്തന്നൂരിൽ എത്തുന്ന ദിവ്യജ്യോതി പ്രയാണെത്ത യൂത്ത് മൂവ്മെൻറ് പ്രവർത്തകർ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ അനുഗമിക്കും. ജ്യോതി പ്രയാണത്തിന് സ്വീകരണം നൽകുന്നതിനായി നടന്ന യൂത്ത് മൂവ്മെൻറ് യൂനിയൻ പ്രവർത്തക കൺവെൻഷൻ എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡൻറ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെൻറ് യൂനിയൻ പ്രസിഡൻറ് രാജേഷ് അധ്യക്ഷതവഹിച്ചു. ജില്ല ചെയർമാൻ അരുൾ, കെ. സുജയ്കുമാർ, വി. പ്രശാന്ത്, കലേഷ്, കെ. നടരാജൻ, ഷൈൻ എന്നിവർ സംസാരിച്ചു. സാമ്പത്തിക സംവരണത്തെ എതിർക്കും ചാത്തന്നൂർ: സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാറിെൻറ നീക്കം അവസാനിപ്പിക്കണമെന്നും എസ്.എൻ.ഡി.പി യോഗം ഈ നീക്കത്തെ എതിർക്കുമെന്നും ചാത്തന്നൂർ യൂനിയൻ പ്രസിഡൻറ് ബി.ബി. ഗോപകുമാർ പറഞ്ഞു. യൂനിയൻ കോൺഫറൻസ് ഹാളിൽ നടന്ന യൂത്ത് മൂവ്മെൻറ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Next Story