Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാൻഡ് മേളത്തിൽ...

ബാൻഡ് മേളത്തിൽ ആധിപത്യം തിരിച്ചുപിടിച്ച്​ വിമലഹൃദയ

text_fields
bookmark_border
കൊല്ലം: ബാൻഡ് മേളത്തിൽ കഴിഞ്ഞതവണ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കൊല്ലം വിമലഹൃദയ ഗേൾസ് എച്ച്.എസ്.എസ്. ഹൈസ്കൂൾ വിഭാഗം മത്സരത്തിലാണ് കഴിഞ്ഞതവണ കൈവിട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 26 വർഷം തുടർച്ചയായി ജില്ലയിൽ ബാൻഡ്മേളത്തിൽ ഒന്നാം സ്ഥാനക്കാർ വിമലഹൃദയ എച്ച്.എസ്.എസാണ്. കഴിഞ്ഞവർഷം രണ്ടാം സ്ഥാനമാണ് ലഭിച്ചത്. എന്നാൽ, അന്ന് അപ്പീലിലൂടെ സംസ്ഥാന മത്സരത്തിലെത്തി ഉയർന്ന ഗ്രേഡ് നേടുകയും ചെയ്തു. കഴിഞ്ഞവർഷത്തെ ജേതാക്കളായ കുണ്ടറ തൃപ്പിലഴികം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് എച്ച്.എസാണ് ഇക്കുറി രണ്ടാം സ്ഥാനക്കാർ. മുഖത്തല സ​െൻറ് ജൂഡ് എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം. നാല് ടീമുകളാണ് മത്സരിച്ചത്. എച്ച്.എസ്.എസ് വിഭാഗത്തിൽ നിലവിലെ ജേതാക്കളായ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ്.എസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. എം.എസ്.എം എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. രണ്ട് ടീമുകൾ മാത്രമാണ് മത്സരത്തിനുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story