Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആംബുലൻസിടിച്ച്​...

ആംബുലൻസിടിച്ച്​ പരിക്കേറ്റ എസ്​.​െഎയുടെ ചികിത്സച്ചെലവ്​ സർക്കാർ വഹിക്കും

text_fields
bookmark_border
തിരുവനന്തപുരം: രോഗിയില്ലാതെ അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് തടഞ്ഞുനിർത്താൻ ശ്രമിക്കവെ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കിളിമാനൂർ എസ്.െഎ വി. ബൈജുവി​െൻറ ചികിത്സച്ചെലവ് സർക്കാർ വഹിക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് പല വാഹനങ്ങളെയും ഇടിച്ചശേഷം നിർത്താതെ ഓടിച്ചുവരുകയായിരുന്നു പുനലൂർ താലൂക്കാശുപത്രി വക ആംബുലൻസ്. ജനങ്ങൾ വിവരമറിയിച്ചതനുസരിച്ച് കിളിമാനൂർ ജങ്ഷനിൽ തടഞ്ഞുനിർത്താൻ ശ്രമിച്ചപ്പോഴാണ് ബൈജുവിന് പരിക്കേറ്റത്. ഗുരുതര പരിക്കുകൾ പറ്റിയ ബൈജു സ്വകാര്യആശുപത്രിയിൽ ഇപ്പോഴും വ​െൻറിലേറ്ററിൽ ചികിത്സയിലാണ്. കേരള പൊലീസ് വെൽഫെയർ ബ്യൂറോയിൽനിന്ന് മൂന്നു ലക്ഷം രൂപയും ചികിത്സക്കായി അനുവദിച്ചിട്ടുണ്ട്. ഈ തുക ചൊവ്വാഴ്ച തിരുവനന്തപുരം റൂറൽ എസ്.പി അശോക് കുമാർ ബൈജുവി​െൻറ ഭാര്യക്ക് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story