Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:20 AM GMT Updated On
date_range 2017-12-06T10:50:59+05:30ഭാര്യാ സഹോദരെൻറ കുത്തേറ്റ് യുവാവ് മരിച്ചു
text_fieldsവിഴിഞ്ഞം: അടിമലത്തുറയിൽ . അടിമലത്തുറ മര്യനിലയം കോൺവൻറിന് സമീപം സിന്ധു സദനത്തിൽ കരാേട്ട വർഗീസ് എന്ന വർഗീസാണ് (40) മരിച്ചത്. ഒളിവിൽ പോയ പ്രതി മനുവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞദിവസം രാത്രി 12ഒാടെയായിരുന്നു സംഭവം. വർഗീസ് മദ്യലഹരിയിൽ രാത്രി കടപ്പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മനുവുമായി അടിപിടികൂടിയിരുന്നുവേത്ര. തുടർന്ന് വീട്ടിലെത്തിയ വർഗീസ് ഭാര്യയെയും മാതാവിനെയും ആക്രമിച്ചു. ഇതു തടയാനെത്തിയ മനുവുമായി വീണ്ടും അടിപിടി കൂടവെ മരപ്പണിക്കുപയോഗിക്കുന്ന ഉളികൊണ്ട് മനു വർഗീസിെൻറ വയറ്റിൽ കുത്തി പരിക്കേൽപിക്കുകയായിരുന്നു. രക്തം വാർന്ന് കിടന്ന ഇയാളെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ വിഴിഞ്ഞം പൊലീസ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. വിഴിഞ്ഞം, പൂവാർ, കാഞ്ഞിരംകുളം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് മരിച്ച വർഗീസെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഡി.സി.പിയുടെ നേതൃത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: - പ്രഭ. ഫോട്ടോ കുത്തേറ്റു മരിച്ച വർഗീസ്
Next Story