Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:17 AM GMT Updated On
date_range 2017-12-06T10:47:57+05:30യു.എസ്.ടി ഗ്ലോബല്‍ കേരള സര്‍ക്കാറുമായി ചേര്‍ന്ന് സൈബര്‍ സെൻറര്‍ തുടങ്ങും
text_fieldsതിരുവനന്തപുരം: ആഗോള ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍ സംസ്ഥാന സര്‍ക്കാർ, കേരള പൊലീസ് സഹകരിച്ച് അടുത്തവര്‍ഷം തിരുവനന്തപുരത്ത് സൈബര്‍ സെൻറര്‍ ആരംഭിക്കും. ലോകോത്തര നിലവാരമുള്ള സുരക്ഷ ഓപറേറ്റിങ് സെൻററായിരിക്കും ഇതെന്ന് യു.എസ്.ടി ഗ്ലോബലിെൻറ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സാജന്‍ പിള്ള വ്യക്തമാക്കി. ഇസ്രായേലില്‍നിന്നുള്ള സൈബര്‍ സുരക്ഷ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. സൈബര്‍ സുരക്ഷയില്‍ ഇതു കേരളത്തിന് മികച്ച അവസരമായിരിക്കും നല്‍കുകയെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ എന്‍ജീനിയറിങ് വിദ്യാര്‍ഥികള്‍ക്ക് വിപണിപരിചയം വർധിപ്പിക്കുന്നതിനും അവരെ തൊഴിലിനനുയോജ്യരാക്കുന്നതിനുമായി അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി ചേര്‍ന്ന് 'ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കുക'എന്ന ഇേൻറണ്‍ഷിപ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു. നവപ്രതിഭകളെ കണ്ടെത്തുന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സ്ഥാപനത്തില്‍ നിലവിലുള്ള പ്രതിഭകളെ മെച്ചപ്പെട്ട ചിന്താരീതികള്‍ ശീലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് യു.എസ്.ടി ചീഫ് പീപ്പിള്‍ ഓഫിസര്‍ മനു ഗോപിനാഥ് പറഞ്ഞു. ഇതിെൻറ ഭാഗമായി യു.എസ്.ടിയുടെ വാര്‍ഷിക ആഗോള ഡെവലപ്പര്‍ സമ്മേളനമായ 'ഡി 3' ഇത്തവണ തിരുവനന്തപുരത്ത് നടത്തും.
Next Story