Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു.എസ്​ കോൺസൽ...

യു.എസ്​ കോൺസൽ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
തിരുവനന്തപുരം: യു.എസ് കോൺസൽ ജനറൽ (ചെന്നൈ) റോബർട്സ് ജി. ബർഗസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐ.ടി നിക്ഷേപം, വിദ്യാഭ്യാസരംഗത്തെ സഹകരണം, അടിസ്ഥാന സൗകര്യവികസന മേഖലയിലെ നിക്ഷേപം, ഖരമാലിന്യ സംസ്കരണത്തിനുള്ള സാങ്കേതികവിദ്യ, ടൂറിസം മുതലായ വിഷയങ്ങളാണ് ചർച്ച ചെയ്തത്. കോൺസുലേറ്റിലെ പൊളിറ്റിക്കൽ ഓഫിസർ ജോസഫ് ബെർനാത്, ഇക്കണോമിക് സ്പെഷലിസ്റ്റ് ജോർജ് മാത്യു എന്നിവരും കൂടെയുണ്ടായിരുന്നു. ചർച്ചയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story