Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:17 AM GMT Updated On
date_range 2017-12-06T10:47:57+05:30ദേശീയ നഗര ഉപജീവനദൗത്യം പരിശീലനവും തൊഴിലും
text_fieldsതിരുവനന്തപുരം: നഗരസഭ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (എൻ.യു.എൽ.എം) എന്ന പദ്ധതിയുടെ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴിലും എന്ന ഘടകത്തിെൻറ ഭാഗമായി തൊഴിലധിഷ്ഠിത കോഴ്സിലേക്ക് നഗരസഭ പരിധിയിലുള്ള തൊഴിൽരഹിതരായ യുവതീ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യമാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ദേശീയതലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകും. വിവരസാേങ്കതിക വിദ്യാഭ്യാസ മേഖലയിലെ സൈബർ സെക്യൂരിറ്റി കോഴ്സ് ആണ് തുടങ്ങുന്നത്. ബി.ഇ/ ബി.ടെക്/ എം.സി.എ/ ബി.സി.എ/ ബി.എസ്സി ( െഎ.ടി)/എം.ടെക് ആണ് വിദ്യാഭ്യാസ യോഗ്യത. ബിസിനസ് ഹബ്, മാർ ഇവാനിയോസ് വിദ്യാനഗർ, നാലാഞ്ചിറ, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രങ്ങൾ. 28 വയസ്സാണ് പ്രായപരിധി. രജിസ്റ്റർ ചെയ്യാൻ 9995444585, 9289289400 നമ്പറിൽ ബന്ധപ്പെടുക. നഗരസഭ ഒാഫിസിൽ നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക്: 8606258829.
Next Story