Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:20 AM GMT Updated On
date_range 2017-12-05T10:50:57+05:30ഇടമണ്‍-^പുനലൂര്‍ ബ്രോഡ്ഗേജ് റെയില്‍പാതയിലെ അലൈന്‍മെൻറ് മാറ്റി
text_fieldsഇടമണ്‍--പുനലൂര്‍ ബ്രോഡ്ഗേജ് റെയില്‍പാതയിലെ അലൈന്‍മെൻറ് മാറ്റി പുനലൂര്‍: ഇടമണ്‍--പുനലൂര്‍ ബ്രോഡ്ഗേജ് റെയില്‍പാതയിലെ അലൈന്‍മെൻറ് മാറ്റി ഗതാഗതം പുനരാരംഭിച്ചു. അറ്റകുറ്റപ്പണികളുള്ളതിനാൽ എൻജിനീയറിങ് വിഭാഗത്തിെൻറ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ 27 മുതല്‍ ഗതാഗതം നിര്‍ത്തിെവച്ചിരിക്കുകയായിരുന്നു. ഇതുകാരണം പുനലൂര്‍ വരെ സര്‍വിസ് നടത്തിയിരുന്ന തീവണ്ടി കഴിഞ്ഞ ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് സർവിസ് പുനരാരംഭിച്ചത്. ഇതിനുപുറമെ പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെയുള്ള എല്ലാ സ്റ്റേഷനുകളിലെയും യാര്‍ഡും പോയൻറ് അസംബ്ലി സ്ഥാപിച്ച ഭാഗങ്ങളും റെയില്‍വേ ഉന്നതതല സംഘം പരിശോധിക്കും. കഴിഞ്ഞ ആഴ്ച റെയില്‍വേ എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിലായിരുന്നു അപാകത കണ്ടെത്തിയത്. പാതയിലെ അശാസ്ത്രീയത കാരണമാണ് കഴിഞ്ഞ രണ്ടു തവണയും ട്രെയിന്‍ പാളംതെറ്റിയതെന്നും എൻജിനീയറിങ് വിഭാഗം പറയുന്നു. ഇടമണ്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊടുംവളവില്‍ ക്രോസിങ് സ്ഥാപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ട്രെയിന്‍ വളവിലേക്ക് പ്രവേശിക്കുന്നതിനൊടൊപ്പം പാളം മാറേണ്ടിയും വരുന്നതായിരുന്നു പ്രശ്നം. പുതിയ അലൈന്‍മെൻറില്‍ വളവുകള്‍ നിവര്‍ത്തുകയും ക്രോസിങ് മാറ്റുകയും ചെയ്തു. മിക്ക സ്റ്റേഷനുകളിലും സമാന രീതിയിലാണ് ട്രാക്കുകളും യാര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത്. പാസഞ്ചര്‍, ചരക്ക് ട്രെയിനുകള്‍ രണ്ടുതവണ ഇവിടെ പാളം തെറ്റിയിരുന്നു. പാത നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്ക് മുമ്പാണ് ഇടമണ്‍ വരെ ഗതാഗതം നീട്ടിയത്. ഡിസംബര്‍ രണ്ടാം വാരത്തോടെ ബംഗളൂരുവില്‍നിന്ന് ചീഫ് സേഫ്റ്റി കമീഷണര്‍ പാത സന്ദര്‍ശിക്കാനിരിക്കെയാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനം ആയത്. മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷണവുമായി അഭയകേന്ദ്രം പ്രവർത്തകരെത്തി മയ്യനാട്: നടുക്കടലിൽനിന്ന് രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിൽ എത്തിച്ച മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷണവുമായി മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രം പ്രവർത്തകരെത്തി. കഴിഞ്ഞ ദിവസമായിരുന്നു തൊഴിലാളികളെ രക്ഷപ്പെടുത്തി കൊല്ലത്തെത്തിച്ചത്. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ ഇവർക്ക് എസ്.എസ് സമിതിയിൽനിന്ന് മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, ജോയ് താന്നി എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചുനൽകുകയായിരുന്നു.
Next Story