Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:20 AM GMT Updated On
date_range 5 Dec 2017 5:20 AM GMTയു.ഡി.എഫ് സംഘം പ്രതിരോധമന്ത്രിക്ക് നിവേദനം നല്കി
text_fieldsbookmark_border
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതം അനുഭവിക്കുന്ന തീരദേശവാസികള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് സംഘം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് നിവേദനം നല്കി. എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയിലാണ് യു.ഡി.എഫ് സംഘം പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കെ. മുരളീധരന് എം.എൽ.എ, എന്‍.കെ. പ്രേമചന്ദ്രന് എം.പി, ഷിബുബേബി ജോൺ, എം. വിന്‍സൻറ് എം.എൽ.എ, കെ.എസ്. ശബരീനാഥ് എം.എൽ.എ, വി. സുരേന്ദ്രന്‍പിള്ള, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനൽ, യു.ഡി.എഫ് ജില്ല ചെയര്മാന് സോളമന് അലക്സ്, ജില്ല കൺവീനർ ബീമാപള്ളി റഷീദ് തുടങ്ങിവര്‍ യു.ഡി.എഫ് സംഘത്തില്‍ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story