Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:20 AM GMT Updated On
date_range 5 Dec 2017 5:20 AM GMT'നേതാക്കൾ വന്നുപോയിട്ട് എന്ത് കാര്യം, കടലിലുള്ളവരെ തിരിച്ചെത്തിക്കേണ്ടേ'
text_fieldsbookmark_border
തിരുവനന്തപുരം: നേതാക്കൾ തിരമാലപോലെ തീരത്തെത്തുന്നുണ്ടെങ്കിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല. മുഖ്യമന്ത്രിയടക്കം പതറിേപ്പായ നിമിഷങ്ങൾക്ക് തീരം സാക്ഷ്യം വഹിച്ചെങ്കിലും ഇത് എങ്ങനെ പരിഹരിക്കുമെന്നതിൽ ആർക്കും വ്യക്തതയില്ല. ''എല്ലാവരും തങ്ങളെ കാണാൻ വരുന്നുണ്ട്, പക്ഷേ, വന്നുകണ്ടിട്ട് കാര്യമുണ്ടോ, കടലിലുള്ളവരെ കരക്കെത്തിക്കണം...'' തീരവാസികളുെട വികാരം ഇതാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ നിർദേശം യഥാസമയം തങ്ങളെ അറിയിച്ചിെല്ലന്നതാണ് ഇവരുടെ പ്രതിഷേധത്തിെൻറ ഒന്നാമത്തെ കാരണം. ഇത്രയും ദുരിതമുണ്ടായിട്ടും നാലാം ദിനത്തിലാണ് മുഖ്യമന്ത്രി തങ്ങളെ കാണാനെത്തിയതെന്നതാണ് മറ്റൊരു ആക്ഷേപം. കടലിലുള്ള പ്രിയപ്പെട്ടവർ നീറ്റലായി അവശേഷിക്കുന്നതിനിടെ സർക്കാർ അവഗണിക്കുന്നുവെന്ന വികാരമാണ് മന്ത്രിമാർക്കെതിരെയുള്ള രോഷത്തിനുള്ള പൊതുവായ കാരണം. തീരത്തിെൻറ പ്രതിഷേധത്തിന് രാഷ്ട്രീയമില്ലെന്നതാണ് മറ്റൊരു കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story