Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:20 AM GMT Updated On
date_range 5 Dec 2017 5:20 AM GMTമത്സ്യത്തൊഴിലാളികളെക്കുറിച്ച് വ്യക്തമായ കണക്കുകൾ സർക്കാറിെൻറ പക്കലില്ല- ^എം.കെ. സ്റ്റാലിൻ
text_fieldsbookmark_border
മത്സ്യത്തൊഴിലാളികളെക്കുറിച്ച് വ്യക്തമായ കണക്കുകൾ സർക്കാറിെൻറ പക്കലില്ല- -എം.കെ. സ്റ്റാലിൻ നാഗർകോവിൽ: ഓഖി കൊടുങ്കാറ്റിനിടെ മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെക്കുറിച്ച് സർക്കാറിെൻറ പക്കൽ വ്യക്തമായ കണക്കുകൾ ഇല്ലെന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ആരോപിച്ചു. നിരോടിയിൽ ബാധിത മേഖലകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതായവർ നൂറിൽ താഴെയെന്നാണ് മന്ത്രിമാർ പറയുന്നത്. എന്നാൽ, കടൽത്തീര ഗ്രാമങ്ങളിലെ പ്രതിനിധികൾ കേന്ദ്രമന്ത്രി നിർമല സീതാരാമന് നൽകിയ അപേക്ഷയിൽ പറയുന്നത് 254 ബോട്ടുകളിലായി മത്സ്യ ബന്ധനത്തിനു പോയ രണ്ടായിരത്തോളം പേരെ കാണാനില്ലെന്നാണ്. കാണാതായവരെ കണ്ടുപിടിച്ച് കരയിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story