Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൻസദ്​ ആദർശ്​ ​ഗ്രാം...

സൻസദ്​ ആദർശ്​ ​ഗ്രാം യോജന; അബ്​ദുൽ ജബ്ബാർ അഹമ്മദ്​ സംസ്ഥാന നോഡൽ ഒാഫിസർ

text_fields
bookmark_border
തിരുവനന്തപുരം: പാർലമ​െൻറ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പരിപാടിയായ സൻസദ് ആദർശ് ഗ്രാം യോജനയുടെ കീഴിൽ കേരളത്തിലെ പാർലമ​െൻറ് അംഗങ്ങൾ തെരഞ്ഞെടുത്ത പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതി തയാറാക്കുന്നതിന് സംസ്ഥാനതല നോഡൽ ഓഫിസറായി അബ്ദുൽ ജബ്ബാർ അഹമ്മദിനെ എ.ഐ.സി.ടി.ഇ ചെയർമാൻ അനിൽ സഹസ്ര ബുദ്ദേ നാമനിർേദശം ചെയ്തു. തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളജ് അധ്യാപകനും തിരൂർ കൂട്ടായി സ്വദേശിയുമായ ഇദ്ദേഹം എൻ.എസ്.എസ് ടെക്നിക്കൽ സെൽ സംസ്ഥാന പ്രോഗ്രാം കോഒാഡിനേറ്റർ കൂടിയാണ്. എ.െഎ.സി.ടി.ഇ എൻ.എസ്‌.എസ് ടെക്നിക്കൽ സെൽ കേരളയുമായി ചേർന്നാണ് പദ്ധതിയുടെ ആദ്യഘട്ടം നടത്തുന്നത്. വികസനപ്രശ്നങ്ങളെ മനസ്സിലാക്കാനുള്ള സർേവയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രശ്നപരിഹാരങ്ങൾ കണ്ടെത്തലുമാണ് ആദ്യഘട്ടത്തിൽ. 2018 ജനുവരി 31ന് മുമ്പ് ഇത് പൂർത്തിയാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story