Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'കാഷ്യു​ ബോർഡി​െൻറ...

'കാഷ്യു​ ബോർഡി​െൻറ പ്രവർത്തനം ഉടൻ ആരംഭിക്കണം'

text_fields
bookmark_border
കൊല്ലം: കാഷ്യു ബോർഡി​െൻറ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും അതുവഴി കശുവണ്ടി ഇറക്കുമതി ചെയ്ത് വ്യവസായികളെ സംരക്ഷിക്കണമെന്നും കാഷ്യു ഇൻഡസ്ട്രീസ് ആൻഡ് എക്സ്പോർേട്ടഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കശുവണ്ടി വിലയിൽ ഉണ്ടാകുന്ന വിലക്കയറ്റവും പരിപ്പിന് അടിക്കടി ഉണ്ടാകുന്ന വിലക്കുറവും നിയന്ത്രിക്കാൻ സംവിധാനം ഒരുക്കൽ, അന്യരാജ്യങ്ങളിൽ കശുവണ്ടി സീസൺ ആരംഭിക്കുന്നതിന് മുമ്പ് വ്യവസായികൾ കശുവണ്ടി വില നിശ്ചയിക്കുന്ന ഉൗഹക്കച്ചവട സമ്പ്രദായം അവസാനിപ്പിക്കൽ, കശുവണ്ടി വ്യവസായരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ട്രേഡ് യൂനിയനുകളും വ്യവസായികളും ചേർന്നുള്ള ചർച്ചകൾക്ക് ഇടമൊരുക്കൽ, അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കാൻ വേണ്ടി സർക്കാർ ഇടപെട്ട് ബാങ്കുകൾ മുഖേന സാമ്പത്തികസഹായം ലഭ്യമാക്കൽ എന്നിവക്കും നടപടിവേണമെന്ന് കാഷ്യു ഇൻഡസ്ട്രീസ് ആൻഡ് എക്സ്പോർേട്ടഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജേക്കബ് വർഗീസ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story