Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:17 AM GMT Updated On
date_range 2017-12-05T10:47:59+05:30കടയ്ക്കൽ ഗവ. ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്
text_fieldsകടയ്ക്കൽ: ചടയമംഗലം ഉപജില്ല കലോത്സവത്തിൽ കടയ്ക്കൽ ഗവ. ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നിലനിർത്തി. തുടർച്ചയായ ആറാം തവണയാണ് ഓവറോൾ ചാമ്പ്യന്മാരാവുന്നത്. 240 പോയൻറുകൾ നേടിയാണ് ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ സ്കൂൾ ഒന്നാമതെത്തിയത്. 33 ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ജില്ല തല മത്സരങ്ങളിലേക്ക് യോഗ്യത നേടി. മികച്ച വിജയം നേടിയ പ്രതിഭകളെ സ്കൂൾ പി.ടി.എയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. നാലുവയസ്സുകാരിയെ പീഡിപ്പിച്ച് ജാമ്യത്തിൽ മുങ്ങിയ പ്രതി പിടിയിൽ 14 വർഷത്തിനു ശേഷമാണ് പിടിയിലാവുന്നത് കൊട്ടാരക്കര: അയൽവാസിയുടെ നാലുവയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ കോടതിയിൽ നിന്ന് ജാമ്യം നേടി മുങ്ങിയ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി സനൽകുമാറിനെയാണ് (31) 14 വർഷത്തിനു ശേഷം കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. 2003 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ എസ്.ഐ ബിനോജ്, എ.എസ്.ഐ ഷാജഹാൻ, ശിവ ശങ്കരപിള്ള, അജയകുമാർ, ആഷിർ കോഹൂർ, രാധാകൃഷ്ണപിള്ള എന്നിവരുണ്ടായിരുന്നു.
Next Story