Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:17 AM GMT Updated On
date_range 2017-12-05T10:47:59+05:30ഊണും ഉറക്കവും ഉപേക്ഷിച്ച് 'ഓപറേഷൻ സിനർജി'
text_fieldsതിരുവനന്തപുരം: ദിശതെറ്റി അലഞ്ഞുകൊണ്ടിരുന്ന നൂറോളം ജീവനുകളെ ഹെലികോപ്ടറിലും കപ്പലിലും തൂങ്ങി മുങ്ങിയെടുക്കുമ്പോൾ 'ഓപറേഷൻ സിനർജി'യിലെ ഓരോ സൈനികനും ദൈവത്തിെൻറ കൈകളായിരുന്നു. മരണത്തിെൻറ പടിവാതിലിൽ നിശ്ശബ്ദമായി തുടങ്ങിയ ഹൃദയത്തെ തൊട്ടുണർത്തി, ജീവനു വേണ്ടി കരയിലേക്ക് പാഞ്ഞ ഓരോ നിമിഷവും ഇവരിൽ ഒരോരുത്തർക്കും മറക്കാനാവില്ല. നാവികസേനയുടെയും വ്യോമസേനയുടെയും തീരസംരക്ഷണ സേനയുടെയും നൂറോളം ഉദ്യോഗസ്ഥരാണ് അഞ്ച് ദിവസമായി അറബിക്കടലിെൻറ ആഴങ്ങളിൽ ജീവെൻറ തുടിപ്പ് നിരീക്ഷിക്കുന്നത്. കേരളത്തിൽ ഓഖിയുടെ സാന്നിധ്യം തിരിഞ്ഞറിഞ്ഞതുമുതൽ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് 24 മണിക്കൂറും പണിയെടുത്തവർ ഇവരുടെ കൂട്ടത്തിലുണ്ട്. സംഘത്തിലെ ഭൂരിഭാഗത്തിനും ആദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നത്. യുദ്ധസന്നാഹ അന്തരീക്ഷത്തിലായിരുന്നു ഓരോ നീക്കവും. നാവികസേനയുടെ പൊസീജിയൻ 8 ഇന്ത്യ വിമാനത്തെ മുന്നിൽ നിർത്തിയുള്ള രക്ഷാപ്രവർത്തനമാണ് അഞ്ച് ദിവസമായി കേരളത്തിെൻറ തീരപ്രദേശങ്ങളിൽ നടന്നത്. കടലിൽ ഒളിഞ്ഞിരിക്കുന്ന ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികെളയും മുങ്ങിക്കപ്പലുകളെയും കണ്ടെത്താനുള്ള സാങ്കേതികവിദ്യയുള്ള ഈ വിമാനത്തിൽനിന്നുള്ള നിർദേശപ്രകാരമാണ് നാവികസേനയുടെയും കോസ്റ്റ്ഗാർഡിെൻറയും കപ്പലുകൾ രക്ഷാപ്രവർത്തനം നടത്തിയത്. വിഴിഞ്ഞത്തിന് 25 മൈൽ പടിഞ്ഞാറ് കീഴ്മേൽ മറിഞ്ഞുകിടന്ന ബോട്ടിെൻറ പരിസരത്തുണ്ടായിരുന്ന 25 മത്സ്യത്തൊഴിലാളികളുടെയും രക്ഷകനായത് ഈ വിമാനമാണ്. പ്രത്യേക നിരീക്ഷണ റഡാറുള്ളതിനാൽ രാത്രി, പകൽ ദൗത്യങ്ങൾക്ക് പി- 8 ഐ ഉപയോഗിച്ചു. തീരസംരക്ഷണസേന ചെന്നൈ കമാൻഡൻറ് നീരജ് തിവാരിയുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ രക്ഷാപ്രവർത്തനം. നേവിയുടെ സീ-കിങ് ഹെലികോപ്ടറുകളും മുംബൈയിൽനിന്ന് തീരസംരക്ഷണ കപ്പലുകളും അഞ്ചുദിവസമായി രംഗത്തുണ്ട്.
Next Story