Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:17 AM GMT Updated On
date_range 2017-12-05T10:47:59+05:30വെള്ളായണിയിലെ പാടങ്ങളിൽ ജീവിതം കൈവിട്ട് പച്ചക്കറി കർഷകർ
text_fieldsനേമം: ഓഖി കാരണം മുങ്ങിയ വെള്ളായണിയിലെ പാടങ്ങളിൽ ജീവിതംതന്നെ കൈവിട്ട് പച്ചക്കറി കർഷകർ. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. വെള്ളായണി കായലിനോട് ചേർന്ന പണ്ടാരക്കരി പാടശേഖരത്തിലെ ഹെക്ടർ കണക്കിന് സ്ഥലത്തെ പച്ചക്കറി കൃഷിയാണ് വെള്ളം കയറി മുങ്ങിപ്പോയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വിളവെടുപ്പിന് പാകമാകാറായ വാഴ, പയർ, പടവലം, വെണ്ട, ചീര, മരച്ചീനി, പാവൽ തുടങ്ങി വിവിധതരം കൃഷിയിനങ്ങളാണ് അപ്രതീക്ഷിത മഴയിൽ മുങ്ങി കർഷകരുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയത്. പാകമെത്താറായ ആയിരക്കണക്കിന് വാഴക്കുലകളാണ് വൻകാറ്റിൽ പകുതിയിൽ ഒടിഞ്ഞുതൂങ്ങി ഒന്നിനും കൊള്ളാതായത്. പണ്ടാരക്കരി പാടശേഖരത്തിനോട് ചേർന്ന കന്നുകാലി ചാലിൽനിന്ന് പാടശേഖരത്തിലേക്ക് നിറഞ്ഞുചാടുന്ന വെള്ളം അടിച്ചുകളയാൻ നാല് ദിക്കുകളിലായി പെട്ടിയും പറയും എന്ന മോട്ടോർ സംവിധാനമുണ്ട്. ഈ പാടശേഖരത്തിനടുത്തുള്ള പെട്ടിയും പറയും കേടായിട്ട് മാസങ്ങളായിട്ടും അത് നന്നാക്കാൻ ജലസേചന വകുപ്പ് മുന്നോട്ടുവരാത്തതാണ് കൃഷിനാശത്തിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. കൂടാതെ പെട്ടിയും പറയും സംരക്ഷിച്ച് പ്രവർത്തിപ്പിക്കാൻ നിയോഗിക്കപ്പെട്ട ജീവനക്കാർക്കുമുള്ള തുച്ഛമായ ശമ്പളം കൃത്യമായി നൽകാനും അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അറ്റകുറ്റപ്പണികൾ നടത്താനോ പുതിയ പമ്പുകൾ സ്ഥാപിച്ച് കർഷകക്ഷേമം ഉറപ്പാക്കാനോ അധികൃതർ തയാറാകുന്നില്ല. കൃഷിനാശം സംഭവിക്കുന്നത് നിത്യസംഭവമായിട്ടും സർക്കാറോ കല്ലിയൂർ പഞ്ചായത്തോ സഹായിക്കാൻ മുന്നോട്ടുവരാറില്ലെന്നും അധികൃതർ മുന്നോട്ടെത്തി കർഷകരെ താങ്ങിനിർത്താൻ മനസ്സ് കാട്ടണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Next Story