Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ചുഴലിക്കാറ്റ് :...

ഓഖി ചുഴലിക്കാറ്റ് : പ്രത്യേക പാക്കേജ് അനുവദിക്കണം - വി.എസ്​. ശിവകുമാർ എം.എൽ.എ

text_fields
bookmark_border
തിരുവനന്തപുരം: തീരദേശത്തെ നാശനഷ്ടങ്ങൾ വിലയിരുത്തി സൂനാമി പാക്കേജ് മാതൃകയിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇതിനായി സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ഇപ്പോൾ തന്നെ എത്ര പേർ കടലിൽ അകപ്പെട്ടിട്ടുണ്ടെന്നോ എത്ര ബോട്ടുകൾ നശിച്ചിട്ടുണ്ടെേന്നാ കൃത്യമായ കണക്കുകൾ ഉദ്യോഗസ്ഥതലത്തിലോ സർക്കാർതലത്തിലോ ലഭ്യമല്ല. സർക്കാറി​െൻറ ദുരന്തനിവാരണ വിഭാഗത്തി​െൻറ മുന്നറിയിപ്പ് യഥാസമയം മത്സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നെങ്കിൽ വൻദുരന്തം ഒഴിവാക്കാമായിരുന്നു. അതുകൊണ്ടുതന്നെ നിരാലംബരായ കുടുംബങ്ങളിലെ ആശ്രിതർക്ക് മത്സ‍്യബന്ധന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story