Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 5:17 AM GMT Updated On
date_range 2017-12-04T10:47:58+05:30അനന്തപുരി ലൈവ്^4
text_fieldsഅനന്തപുരി ലൈവ്-4 പ്രതിഷേധ തീരം ................................ രോഷം ആഞ്ഞടിക്കുന്നു, മണ്ണിലും മനസ്സിലും കലിതുള്ളുന്ന കടലിനു മുന്നിൽ ഉറ്റവർക്കായി കാത്തിരുന്നിട്ടും ഫലം കാണാതെ ജനം പ്രതിഷേധവുമായി നിരത്തിലേക്കിറങ്ങിയതിെൻറ കഥകളും കാഴ്ചകളുമാണ് കഴക്കൂട്ടത്തിന് പറയാനുള്ളത്. ആഞ്ഞടിച്ച കാറ്റിലും പെയ്തിറങ്ങിയ മഴയിലും പ്രാർഥനതോടെ സംയമനം പാലിച്ച ഇവർ കാര്യങ്ങൾ കൈവിടുന്നെന്ന് കണ്ടതോടെ ശനിയാഴ്ച റോഡിലേക്കിറങ്ങി. കണ്ണീരും കാത്തിരിപ്പും കനത്ത പ്രതിഷേധത്തിരകളിലേക്ക് വഴിമാറുന്നതാണ് പിന്നീട് കണ്ടത്. കടലിനെപ്പോലെ രോഷവും ഇളകിമറിഞ്ഞു. റോഡിലിറങ്ങിയവർക്കെല്ലാം ഒേര വികാരം, ഒരേ ചോദ്യം, 'തങ്ങളുടെ പ്രിയപ്പെട്ടവർ എവിടെ'? ശനിയാഴ്ച രാവിലെ 10 മുതലാണ് കഴക്കൂട്ടം ജങ്ഷനിൽ മത്സ്യത്തൊഴിലാളികൾ റോഡിൽ കുത്തിയിരുന്നത്. ബൈപാസ് ജങ്ഷൻ മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് വാഹനങ്ങൾ തടഞ്ഞിട്ട് ദേശീയപാത ഉപരോധിച്ചു. ജങ്ഷനിലേക്ക് വന്ന വാഹനങ്ങളൊന്നും കടന്നുപോകാൻ അനുവദിച്ചില്ല. അധികൃതരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്ന നിലപാട്. അതേസമയം, ഒാരോ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തുന്നവരുടെ വിവരങ്ങൾ പൊലീസ് സമരക്കാരെ അറിയിക്കുന്നുമുണ്ടായിരുന്നു. ഉച്ചക്ക് റോഡിൽ തന്നെ കഞ്ഞിവെക്കുകയും ചെയ്തു. വൈകീട്ട് 6.30 ഒാടെയാണ് സമരക്കാർ പിരിഞ്ഞുപോയത്. ഞായറാഴ്ചയും പ്രതിഷേധങ്ങൾ അരങ്ങേറി. അര ചാൺ വയറുനിറക്കാൻ പരമ്പരാഗത രീതി തുടരുന്ന പെരുമാതുറക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. നിതാഖാത് തിരിച്ചടി നൽകിയതോടെ തിരിച്ചെത്തിയ നിരവധി പേരാണ് മത്സ്യബന്ധനം ഉപജീവനമായി തെരഞ്ഞെടുത്തത്. പരമ്പരാഗത രീതിയിലുള്ള കട്ടമരങ്ങളും ചെറുവള്ളങ്ങളുമാണ് ഇവരുടെ ആശ്രയം. കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച ഭീമൻ തിരകളിൽ പുതുക്കുറിച്ചി, പെരുമാതുറ മേഖലക്ക് കനത്ത പ്രഹരമാണേറ്റത്. നാല് വള്ളങ്ങൾ തകർന്നു. അനുബന്ധ സാമഗ്രികളും നഷ്ടപ്പെട്ടു. ദിവസങ്ങളായി കടലിലിറങ്ങാൻ കഴിയാത്തതിനാൽ തീരത്തുള്ള നിരവധി വീടുകളിൽ അടുപ്പുകൾ പുകഞ്ഞിട്ടില്ല. സങ്കടവും ആധിയും നഷ്ടവുമെല്ലാം പ്രതിഷേധമായി മാറുകയായിരുന്നു.
Next Story