Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഹമ്മദ്​ നബി...

മുഹമ്മദ്​ നബി മാനവസമൂഹത്തിന്​ മാതൃക ^മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
മുഹമ്മദ് നബി മാനവസമൂഹത്തിന് മാതൃക -മന്ത്രി കെ.ടി. ജലീൽ തിരുവനന്തപുരം: പരിസ്ഥിതിയോട് പോലും കരുണകാണിക്കലാണ് മനുഷ്യധർമമെന്ന് പഠിപ്പിച്ച മുഹമ്മദ് നബി സമൂഹത്തിന് ഉത്തമ മാതൃകയാണെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. പാച്ചല്ലൂർ ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ ജമാഅത്ത് അങ്കണത്തിൽ സംഘടിപ്പിച്ച നബിദിന മാനവ സൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് പാച്ചല്ലൂർ നുജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. ഫാ. യൂജിൻ പെരേര, സ്വാമി അശ്വതി തിരുനാൾ, ഇമാം സലീം മൗലവി, എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് പി. ഉഗ്രൻ നായർ, എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി കോവളം ടി.എൻ. സുരേഷ്, പുഞ്ചക്കരി സുരേന്ദ്രൻ, പൂങ്കുളം സതീഷ്, കൗൺസിലർ സി. സത്യൻ, ജമാഅത്ത് സെക്രട്ടറി എസ്. സബൂർദ്ദീൻ, എം.വൈ. നവാസ്, എ.കെ. ബുഹാരി, എം. മുജീബ് റഹ്മാൻ, എം. അബ്ദുൽ വാഹിദ്, അബ്ദുൽ റഹ്മാൻ, ജെ. ഷഫീർ മൗലവി, അബ്ദുൽ സമദ്, എസ്. ഷാഫി, എം. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story