Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്തര്‍സംസ്ഥാന വാഹന...

അന്തര്‍സംസ്ഥാന വാഹന മോഷ്​ടാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
കാട്ടാക്കട: -. കള്ളിക്കാട് വീരണകാവ് പട്ടകുളം നാരങ്ങറക്കോണം ബിന്ദു ഭവനിൽ അച്ചു എന്ന വിനേഷിനെ(21)യാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി വാഹന മോഷണക്കേസിലെ പ്രതിയായ വിനേഷിന് കാട്ടാക്കട സ്റ്റേഷനിലും രണ്ട് മോഷണക്കേസുകള്‍ നിലവിലുണ്ട്. ചെറുപ്പകാലത്ത് നാടുവിട്ടശേഷം മോഷണം തുടങ്ങിയ പ്രതി ഇതിനകം നിരവധി സ്റ്റേഷനില്‍ പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തും പുറത്തുമായി നിരവധി വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുള്ളതായും ആക്ടീവ മോഡല്‍ സ്കൂട്ടറുകളാണ് മോഷണം നടത്തുന്നതിലേറെയെന്നും പൊലീസ് പറഞ്ഞു. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നും നിരവധി സ്കൂട്ടറുകള്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വാഹനങ്ങള്‍ മോഷണം നടത്തി വിൽപന നടത്തിയ ശേഷം ആര്‍ഭാട ജീവിതം നയിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story