Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 5:11 AM GMT Updated On
date_range 4 Dec 2017 5:11 AM GMTഫോസ്റ്റർ മെമ്മോറിയൽ സി.എസ്.െഎ സഭയിൽ ക്രിസ്മസ് കരോൾ ഉദ്ഘാടനം
text_fieldsbookmark_border
വെള്ളറട: വെള്ളറട ഫോസ്റ്റർ മെമ്മോറിയൽ സി.എസ്.െഎ സഭയിൽ ക്രിസ്മസ് കരോളിെൻറ ഉദ്ഘാടനം നടന്നു. ഒരുമാസം നീളുന്ന പുതുവത്സര പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. റവ. ഇസ്രായേൽ തോമസും റവ. ഇ. ഷൈനും ചേർന്ന് കരോൾ ഗാന ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി വസ്ത്രവിതരണം, അരി വിതരണം, ഭക്ഷണ കിറ്റ് വിതരണം, പെൻഷൻ വിതരണം, ക്രിസ്മസ് സമ്മേളനം, സാംസ്കാരിക സമ്മേളനം, വനിത സമ്മേളനം, സൺഡേ സ്കൂൾ വാർഷികം, ക്വയർ ബാലജനസഖ്യം സംയുക്ത വാർഷികവും നടക്കും. 31ന് നടക്കുന്ന 118ാമത് സഭാവാർഷികം ബിഷപ് റവ. എ. ധർമരാജ് റസാലം നിർവഹിക്കും. എസ്.എം. പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. കാപ്ഷൻ ഫോസ്റ്റർ മെമ്മോറിയൽ സി.എസ്.െഎ സഭയിൽ നടന്ന ക്രിസ്മസ് കരോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story